പ്രളയം: സ്‌കൂളുകളില്‍ പ്രത്യേക കൗണ്‍സലിങ്

തിരുവനന്തപുരം: പ്രളയം ഏല്‍പ്പിച്ച ആഘാതം ഏറ്റവും അധികം ബാധിക്കുന്നത് കുട്ടികളെയായതിനാല്‍ എസ്‌സിഇആര്‍ടി യൂനിസെഫുമായി ചേര്‍ന്ന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കൗണ്‍സലിങ് പരിപാടി ആസൂത്രണം ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു. റിക്രിയേഷനല്‍ കൗണ്‍സലിങിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഈ പരിപാടി ബംഗളൂരു നിംഹാന്‍സിന്റെ കൂടി സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
യൂനിസെഫിന്റെയും നിംഹാന്‍സിന്റെയും വിദഗ്ധര്‍ നയിക്കുന്ന സംസ്ഥാന ശില്‍പശാല ഇന്നും നാളെയും എസ്്‌സിഇആര്‍ടിയില്‍ സംഘടിപ്പിക്കും. ഈ ശില്‍പശാലയില്‍ രൂപപ്പെടുന്ന മൊഡ്യൂള്‍ അടിസ്ഥാനമാക്കിയാവും തുടര്‍പരിശീലന പരിപാടികള്‍. ജില്ലാതലത്തിലെ സംഘാടനച്ചുമതല പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓഡിനേറ്റര്‍ക്കായിരിക്കും.

Next Story

RELATED STORIES

Share it