Most commented

പ്രളയം വീക്ഷിക്കുന്ന മോഡിയുടെ കള്ളഫോട്ടോ; അഡോബ് ഷിറ്റ്‌ലര്‍ എന്ന് വിശേഷിപ്പിച്ച് സഞ്ജീവ് ഭട്ട്

പ്രളയം വീക്ഷിക്കുന്ന മോഡിയുടെ കള്ളഫോട്ടോ; അഡോബ് ഷിറ്റ്‌ലര്‍ എന്ന് വിശേഷിപ്പിച്ച് സഞ്ജീവ് ഭട്ട്
X
modi-original modi-photoshop-image





മുംബൈ:പ്ര ധാനമന്ത്രി മോഡിയെ അഡോഡ് ഷിറ്റ്‌ലര്‍ എന്ന് പരിഹസിച്ച് മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ട്. ചെന്നൈയിലെ പ്രളയം വിമാനത്തില്‍ നിന്നും വീക്ഷിക്കുന്ന നരേന്ദ്രമോഡിയുടെ ചിത്രം പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇത് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന് സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെ പുറത്തുവന്നിരുന്നു.

ഇതേതുടര്‍ന്ന് പിഐബി ഒരു വിശദീകരണവും നല്‍കാതെ ചിത്രം പിന്‍വലിച്ചു. ഇതിനെ കളിയാക്കികൊണ്ടാണ് സഞ്ജീവ് ഭട്ട് ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്.'ഡിജിറ്റല്‍ ഇന്ത്യാ ഇന്‍ ആക്ഷന്‍' എന്ന കുറിപ്പാണ് സഞ്ജീവ് ഭട്ടിന്റെ ഒരു പോസ്റ്റിലുള്ളത്. തൊട്ടടുത്ത ട്വീറ്റില്‍ 'നമ്മുടെ അഡോബ് ഷിറ്റലര്‍ക്ക് ഫോട്ടോഷോപ്പില്ലാതെ ജീവിതം അസാധ്യ'മെന്നാണ് അദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. മുമ്പും മോഡിയെ പ്രകീര്‍ത്തിക്കുന്നതിനായി ഫോട്ടോഷോപ്പ് പടങ്ങള്‍ ഉപയോഗിച്ചിരുന്നത് ചര്‍ച്ചയായിരുന്നു.

Next Story

RELATED STORIES

Share it