പ്രളയം വിലയിരുത്താന്‍ കേന്ദ്രസംഘം എത്തും

തിരുവനന്തപുരം: കേരളത്തില്‍ പ്രളയ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം ഈ മാസം അവസാനം എത്തും. കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി ബി ആര്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുക. ഊര്‍ജം, ജലവിഭവം, ആഭ്യന്തരം, റോഡ്ഗതാഗത ഹൈവേ, കുടിവെള്ള വിതരണം, ഗ്രാമവികസനം, കാര്‍ഷിക സഹകരണവും കര്‍ഷക ക്ഷേമവും, ധനകാര്യം തുടങ്ങിയ മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറിമാര്‍ സംഘത്തിലുണ്ടാവും. കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ ജോയിന്റ് സെക്രട്ടറിയും നീതി ആയോഗ് ഉപദേശകനും ഇവര്‍ക്കൊപ്പം എത്തും.
Next Story

RELATED STORIES

Share it