palakkad local

പ്രളയം തകര്‍ത്തവര്‍ക്ക് കൈത്താങ്ങാവാന്‍ നാട്

പാലക്കാട്: ജില്ലയിലെ സ്വകാര്യ ബസ്സുകള്‍ ഇന്നലെ നിരത്തിലോടിയത് പ്രളയം തീര്‍ത്ത നാടിനെ കരകയറ്റാനുള്ള യജ്ഞത്തിന്റെ ഭാഗമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇന്നലെ സര്‍വീസ് നടത്തിയത്.
പതിവിനു വിപരീതമായി കണ്ടക്ടറുടെ കൈയില്‍ ബാഗിനു പകരം ബക്കറ്റാണ് കരുതിയത്. ഒപ്പം യാത്രക്കാരും കരുണയുടെ കൈത്താങ്ങില്‍ ഒത്തുചേര്‍ന്നു. സാധാരണ നല്‍കാറുള്ള ടിക്കറ്റ് തുക മാത്രം ഒരുവിഭാഗം യാത്രക്കാര്‍ നല്‍കിയപ്പോള്‍ അതിലധികവും തുകയാണ് പലരും നല്‍കിയത്.
ഇതിനു പുറമെ ബസ്സുകള്‍ നിര്‍ത്തുന്ന സ്റ്റോപ്പുകളിലെ യാത്രക്കാരും സംഭാവന നല്‍കി സഹകരിച്ചിരുന്നു. ദുരിതാശ്വാസ നിധിയിലേക്കായി കഴിഞ്ഞ ദിവസം വടക്കുംഞ്ചേരിയിലെ 36 ബസ്സുകള്‍ ഒരു ദിവസത്തെ കലക്ഷന്‍ നല്‍കിയിരുന്നനു. ബസ് ഓപറേഴ്‌സുമാരുടെ സംഘടനയായ ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ കീഴിലെ 600 ഓളം ബസ്സുകളാണ് ഇന്നലെ കാരുണ്യവഴിയില്‍ സര്‍വീസ് നടത്തിയത്. ഇന്നലെ രാവിലെ സ്റ്റേഡിയംസ്റ്റാന്റില്‍ ജില്ലാകലക്ടര്‍ ഡി ബാലമുരളി ഫഌഗ് ഓഫ് ചെയ്തു.
ഉദ്ഘാടന ചടങ്ങില്‍ കെ ബാബു എംഎല്‍എ, ആര്‍ടിഒ ടി സി വിനീഷ്, വൈസ്പ്രസിഡന്റ് എ എന്‍ വിദ്യാധരന്‍, എ എസ് ബാബു, ആര്‍ മണികണ്ഠന്‍ സംസാകരിച്ചു. സ്വകാര്യ ബസ്സുകള്‍ നേരത്തെയും നിരവധി ചികില്‍സാ സഹായത്തിനായി ധനസമാഹരണം നടത്തിയിട്ടുണ്ടെങ്കിലും മുഴുവന്‍ ബസുകള്‍ ഇത്തരത്തില്‍ ധനസമാഹരണത്തിനിറങ്ങുന്നത് ആദ്യമായിട്ടാണ്.
Next Story

RELATED STORIES

Share it