പ്രളയം തകര്‍ത്തത് 1801 അങ്കണവാടികളെ

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ 1801 അങ്കണവാടികള്‍ക്ക് കേടുപാട് സംഭവിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. പ്രാഥമിക കണക്കെടുപ്പില്‍ 131 അങ്കണവാടികള്‍ പൂര്‍ണമായും ഉപയോഗശൂന്യമായി. 1670 അങ്കണവാടികള്‍ക്ക് ഭാഗികമായി കേടുപാട് പറ്റിയിട്ടുണ്ട്. ഇവയുടെ പുനര്‍നിര്‍മാണത്തിനായി 118 കോടി രൂപ ആവശ്യമായി വരുമെന്നും മന്ത്രി പറഞ്ഞു. ഈ അങ്കണവാടികള്‍ക്കു പകരം താല്‍ക്കാലികമായി സംവിധാനം ഏര്‍പ്പെടുത്തും. പുതിയ അങ്കണവാടി രൂപകല്‍പന ചെയ്തു മാതൃകാ അങ്കണവാടികളായി പുനര്‍നിര്‍മിക്കാനും തീരുമാനിച്ചു. പോഷകാഹാരങ്ങള്‍ വീടുകള്‍ വഴി കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഭിന്നശേഷിക്കാരുടെ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാന്‍ സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it