പ്രളയം: ജലാശയങ്ങളില്‍ മുങ്ങിക്കുളിക്കരുത്‌

കൊച്ചി: പ്രളയം മൂലം മലിനമാക്കപ്പെട്ട ജലാശയങ്ങളില്‍ മുങ്ങിക്കുളിക്കുന്നത് കര്‍ണരോഗങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് ഇഎന്‍ടിസര്‍ജന്മാരുടെ സംസ്ഥാന സമ്മേളനം മുന്നറിയിപ്പു നല്‍കി. ജലാശയങ്ങളില്‍ കുളിക്കുന്നവര്‍ ചെവി—ക്കുള്ളില്‍ വെള്ളം കയറാതിരിക്കാന്‍മുന്‍കരുതലെടുക്കണം. കുട്ടികളുടെ തൊണ്ടയില്‍ കാണപ്പെടുന്ന മിക്കവാറും മുഴകളും ആശങ്കപ്പെടേണ്ടതല്ല. പൂച്ചകളുമായി അടുത്തിടപഴകുന്ന കുട്ടികളിലും ഇത്തരം നിരുപദ്രവകരമായ മുഴകള്‍ കാണപ്പെടാറുണ്ട് അഞ്ചു ശതമാനത്തില്‍ താഴെയുള്ള മുഴകള്‍ മാത്രമേശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതായിവരുന്നുള്ളൂവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. തൈറോയ്ഡ് മുഴകള്‍ നീക്കം ചെയ്യുന്ന വിവിധയിനം ശസ്ത്രക്രിയാ രീതികളുടെ അവലോകനമായിരുന്നു ത്രിദിന സമ്മേളനത്തിന്റെ സമാപന ദിവസത്തിലെ മുഖ്യവിഷയം. ഇഎന്‍ടി സര്‍ജന്മാരുടെ സംഘടനയായ ഓട്ടോലാര്യങ്കോളജിസ്റ്റ്‌സ് ഇന്ത്യ (എഒഐ) കേരള ഘടകത്തിന്റെ പ്രസിഡന്റായി ഡോ. ജോര്‍ജ് വര്‍ഗീസിനെയും സെക്രട്ടറിയായി ഡോ. ഗീതാ നായരെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ ഡോ. പ്രശോഭ് സ്റ്റാലിന്‍ (ഖജാഞ്ചി), ഡോ. പ്രീതി മേരി (വൈസ് പ്രസിഡന്റ്്), ഡോ. ഷാജിദ്, ഡോ. പോള്‍ സാമുവേല്‍, ഡോ. മധുസൂദനന്‍ (ജോ. സെക്രട്ടറിമാര്‍).

Next Story

RELATED STORIES

Share it