പ്രലോഭിപ്പിച്ച് ആളെ കൂട്ടാന്‍ സിപിഎം ശ്രമിക്കുന്നു: മന്ത്രി ഷിബു

കൊച്ചി: തിരഞ്ഞെടുപ്പടുത്തതോടെ പ്രലോഭനങ്ങളിലൂടെ ആളെ കൂട്ടാന്‍ സിപിഎം നേതൃത്വം നേരിട്ടിടപെടുകയാണെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ കൊച്ചിയില്‍ പറഞ്ഞു.
ഒരു വ്യക്തിയെ പ്രലോഭിപ്പിച്ച് കൂടെ കൂട്ടാന്‍ നടക്കുന്ന നീക്കങ്ങളായി മാത്രമേ ആര്‍എസ്പി ഇതിനെ കാണുന്നുള്ളൂ. കഴിഞ്ഞ രണ്ടാഴ്ചയായി സിപിഎം നേതൃത്വം മറ്റു പാര്‍ട്ടികളില്‍നിന്ന് ആളുകളെ പ്രലോഭിപ്പിച്ച് വശത്താക്കാന്‍ ശ്രമിക്കുകയാണ്. ആര്‍എസ്പിയില്‍ നിന്ന് ആറു പേരാണ് സിപിഎമ്മിലേക്ക് പോയത്.
എന്നാല്‍, കഴിഞ്ഞ ദിവസം കൊല്ലത്ത് നൂറിലേറെ പേരാണ് ആര്‍എസ്പിയിലേക്ക് വന്നത്. പക്ഷേ, അവരെ സ്വീകരിക്കാന്‍ ആര്‍എസ്പി അഖിലേന്ത്യ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും പോവാത്തത് കൊണ്ട് വലിയ പ്രാധാന്യം ലഭിക്കാതെ പോയെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it