ernakulam local

പ്രയോജനപ്പെട്ടത് അംബാനിമാര്‍ക്കും അദാനിമാര്‍ക്കും: കാനം രാജേന്ദ്രന്‍

ആലുവ: മോദി സര്‍ക്കാരിന്റെ അച്ഛാദിനിന്റെ പ്രയോജനം ലഭിച്ചത് അംബാനിമാര്‍ക്കും അദാനിമാര്‍ക്കുമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ ഭരണം സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതെല്ലെന്നാണ് ഇതിലൂടെ തെളിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലുവ ടൗണ്‍ഹാളില്‍ നടന്ന സിപിഐ സംസ്ഥാന മധ്യമേഖലാ നേതൃതല ജനറല്‍ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു കാനം. സര്‍ക്കാരിനെതിരേ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളുടെ ശക്തി കുറയ്ക്കാന്‍ വര്‍ഗീയതയെ ആയുധമാക്കി കൊണ്ടിരിക്കുകയാണ്. അഴിമതിക്കെതിരെയുള്ള സര്‍ക്കാര്‍ എന്നാവകാശ വാദം ഉന്നയിച്ചവര്‍ ഇന്ന് അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍കുകയാണ്. ഇത്തരം കാര്യങ്ങള്‍ പുറത്ത് കൊണ്ടു വരുന്ന മാധ്യമങ്ങളെ നിശബ്ദമാക്കുന്ന നീക്കങ്ങളാണ് നടത്തുന്നത്. ജിഎസ്ടിയില്‍ മൂന്ന് തവണ ഭേദഗതി കൊണ്ടുവന്നപ്പോള്‍ തന്നെ അത് ജനദ്രോഹമാണെന്ന് തെളിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍, നിര്‍വാഹാക സമിതിയംഗം കെ ഇ ഇസ്മായില്‍, ദേശീയ കൗണ്‍സിലംഗം കമലാ സദാനന്ദന്‍, സംസ്ഥാന അസി. സെക്രട്ടറിമാരായ സത്യന്‍ മൊകേരി, കെ പ്രകാശ് ബാബു, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗങ്ങളായ സി എ കുര്യന്‍, പി പ്രസാദ്, വി ഇ ബിനു, എന്‍ രാജന്‍, കെ കെ വല്‍സരാജ്, കെ കെ ശിവരാമന്‍, സി കെ ശശിധരന്‍, ജില്ലാ സെക്രട്ടറി പി രാജു സംസാരിച്ചു.
Next Story

RELATED STORIES

Share it