പ്രമേയം യാഥാര്‍ഥ്യമാക്കി ഹലോ നമസ്‌തേ ടീം

പ്രമേയം യാഥാര്‍ഥ്യമാക്കി ഹലോ നമസ്‌തേ ടീം
X
Halo-Namaste

കൊച്ചി: അഞ്ചു വയസ്സുകാരിക്ക് ഹൃദയശസ്ത്രക്രിയ നടത്തി തങ്ങളുടെ സിനിമയുടെ പ്രമേയം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുകയാണ് ഒരുകൂട്ടം സിനിമാ പ്രവര്‍ത്തകര്‍. ഹലോ നമസ്‌തേ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളുമാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
ഒന്നിലധികം യഥാര്‍ഥ സംഭവങ്ങളെ ആധാരമാക്കി ചിത്രീകരിച്ച നര്‍മത്തില്‍ കലര്‍ന്ന കഥയാണ് ഹലോ നമസ്‌തേ. സിനിമയില്‍ ഏഴു വയസ്സുകാരി ആമിനക്കുട്ടിയുടെ ഹൃദയശസ്ത്രക്രിയയ്ക്കുവേണ്ടി റേഡിയോ എഫ്എമ്മിലൂടെ പണം സമാഹരിക്കുന്ന സംഭവമാണ് ഇവര്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നത്. ചിത്രം തിയേറ്ററുകളില്‍ എത്തിയതോടെ യഥാര്‍ഥ ജീവിതത്തിലും ആര്‍ക്കെങ്കിലും കൈത്താങ്ങാവാന്‍ കഴിയുമോ എന്ന ചിന്തയാണു സംവിധായകന്‍ ജയന്‍ കെ നായരെയും തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയെയും അഞ്ജന എന്ന അഞ്ചു വയസ്സുകാരിയിലെത്തിച്ചത്.
ആലപ്പുഴ ചുങ്കം സ്വദേശികളായ സുമേഷിന്റെയും വിനീതയുടെയും മകളാണ് അഞ്ജന. പള്ളാത്തുരുത്ത് ഇളംങ്കാവ് ദേവസ്വം എല്‍പി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ്. ഒന്നരവര്‍ഷം മുമ്പാണ് അഞ്ജനയുടെ ഹൃദയ അറകള്‍ക്കിടയില്‍ വിള്ളലുകള്‍ ഉള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.
ഹൃദയശസ്ത്രക്രിയ മാത്രമാണ് ഇതിനുള്ള പോംവഴി. ശസ്ത്രക്രിയയുടെ ചെലവു മാത്രം രണ്ടുലക്ഷത്തോളം രൂപ വേണ്ടിവരും. മകളുടെ ശസ്ത്രക്രിയയ്ക്കുള്ള തുക സ്വരുക്കൂട്ടുന്നത് എങ്ങനെയെന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു പെയിന്റിങ് തൊഴിലാളിയായ സുമേഷും കുടുംബവും. എത്രയും പെട്ടന്ന് അഞ്ജനയുടെ ശസ്ത്രക്രിയ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഹലോനമസ്‌തേ ടീമെന്ന് ജയന്‍ കെ നായര്‍ പറഞ്ഞു.
എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തി ല്‍ സിനിമാതാരങ്ങളായ ഭാവന, വിനയ് ഫോര്‍ട്ട്, സൗബിന്‍, ബാലതാരം അക്ഷയ, ലൂര്‍ദ്ദ് ആശുപത്രി ഫിസിഷ്യന്‍ ഡോ. ജോയിസണ്‍, അഞ്ജനയുടെ പിതാവ് സുമേഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it