പ്രമുഖ ചാനല്‍ ഉദ്യോഗസ്ഥനെതിരേ സ്ത്രീപീഡനത്തിനു കേസ്
BY midhuna mi.ptk16 May 2017 3:56 AM GMT
X
midhuna mi.ptk16 May 2017 3:56 AM GMT
നെടുമ്പാശ്ശേരി: പ്രമുഖ ചാനല്‍ ഉദ്യോഗസ്ഥനെതിരേ സ്തീപീഡനത്തിനു പോലിസ് കേസെടുത്തു. വിമാനത്താവളത്തിന് സമീപത്തെ ഫഌറ്റിലെ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമ്പാശ്ശേരി പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതേ ഫഌറ്റിലെ താമസക്കാരനാണ് ഉദ്യോഗസ്ഥന്. മലയാളത്തിലെ ഒരു ചാനലിലെ ഉദ്യോഗസ്ഥനായ ഇയാള്‍ ഇവിടെയാണ് താമസിച്ചിരുന്നത്. ഈ ഫഌറ്റിലെ താമസക്കാരുടെ അസോസിയേഷന് പ്രസിഡന്റ് കൂടിയാണ് ഇയാള്‍. ഒരാഴ്ച മുമ്പാണ് സംഭവം നടന്നതെങ്കിലും നിര്‍ധന കുടുംബത്തിലെ അംഗമായ പെണ്‍കുട്ടി ജോലി നഷ്ടപ്പെടുമെന്ന പേടിമൂലം പുറത്ത് പറഞ്ഞില്ല. സംഭവത്തിനു ശേഷം നാട്ടിലേക്കു പോയ പെണ്‍കുട്ടി ഇന്നലെ ഉച്ചയോടെ മാതാവിനോടൊപ്പം സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. വിമാനത്താവളത്തില്‍ ബിഡബ്ല്യുഎഫ്എസില് ഗ്രൗണ്ട് ഹാന്ഡ്ലിങ് വിഭാഗത്തില്‍ ജോലിക്കായി അഭിമുഖം കഴിഞ്ഞ് ജോലി പ്രതീക്ഷിച്ചിരിക്കുന്നതിനിടയിലാണ് ഫഌറ്റില്‍ ഫ്ളോര്‍ മാനേജരായി പെണ്‍കുട്ടി ജോലിയില്‍ പ്രവേശിച്ചത്. പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ചാനല്‍ ഉദ്യോഗസ്ഥന് ഇപ്പോള്‍ ഒളിവിലാണ്.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT