പ്രമുഖ ക്ലബ്ബുകളും ഇന്റര്‍നാഷനല്‍ താരങ്ങളും; സെവന്‍സ് മേളകള്‍ക്ക് ഇനി മൊഞ്ചുകൂടും
BY Sumeera SMR24 Jan 2016 4:18 AM GMT
Sumeera SMR24 Jan 2016 4:18 AM GMT
മലപ്പുറം: ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെയും കേരള ഫുട്ബോള്‍ അസോസിയേഷന്റെയും അംഗീകാരത്തോടെ പ്രമുഖ ക്ലബ്ബുകളും ഇന്റര്‍നാഷനല്‍ താരങ്ങളുമായി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ തുടങ്ങുന്നു. സെവന്‍സ് ഫുട്ബോളിന് കെഎഫ്എ അംഗീകാരം നല്‍കിയതുവഴി സെവന്‍സ് ഫുട്ബോള്‍ സംഘാടകര്‍ ഒരുമിച്ചുകൂടി കെഎഫ്എ ഭാരവാഹികളെ കൂടി ഉള്‍പ്പെടുത്തി പുതുതായി രൂപീകരിച്ച കേരള സെവന്‍സ് ഫുട്ബോള്‍ ഓര്‍ഗനൈസിങ് കമ്മിറ്റിക്ക് കീഴിലാണു സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമാവുന്നത്.
കെഎഫ്എയുടെ അംഗീകാരം ലഭിച്ചതോടെ ഫുട്ബോള്‍ പ്രേമികള്‍ക്ക് കാല്‍പ്പന്തുകളിയുടെ ആരവം സമ്മാനിച്ച കേരളത്തിലെ പ്രമുഖ ക്ലബ്ബുകളുടെ പോര് ഇനിമുതല്‍ സെവന്‍സ് മൈതാനങ്ങളില്‍ കാണാം. കേരള പോലിസ്, കെഎസ്ഇബി, ടൈറ്റാനിയം, ഏജീസ്, ആര്‍ബിഐ, സെന്‍ട്രല്‍ എക്സൈസ്, കസ്റ്റംസ്, എസ്ബിടി എന്നീ പ്രമുഖ ടീമുകള്‍ക്ക് പുറമെ സെവന്‍സ് ടൂര്‍ണമെന്റുകളിലെ സ്ഥിരം ടീമുകളും കളത്തിലിറങ്ങും. ഇതോടെ ദേശീയ അന്തര്‍ദേശീയ താരങ്ങളും സെവന്‍സില്‍ ബൂട്ടുകെട്ടും. കെഎഫ്എയുടെ അംഗീകാരമുള്ള ക്ലബ്ബുകളിലെ പ്രമുഖ കളിക്കാര്‍ രഹസ്യമായി സെവന്‍സ് സീസണില്‍ കളിക്കളത്തിലറങ്ങി അച്ചടക്ക നടപടി നേരിടാറുണ്ടെങ്കിലും ഇനി ഭയമില്ലാതെ സെവന്‍സ് ഗ്രൗണ്ടില്‍ കളിക്കാം. ഏറ്റവും കൂടുതല്‍ സെവന്‍സ് ടൂര്‍ണമെന്റുകള്‍ നടക്കാറുള്ളത് മലബാര്‍ മേഖലയിലാണ്. സെവന്‍സിന് ശക്തമായ വേരോട്ടമുള്ള ഇവിടെ പ്രമുഖ താരങ്ങള്‍ കൂടി പന്തുതട്ടാനെത്തുന്നതോടെ സെവന്‍സ് മൈതാനം ശരിക്കും ആരവം തീര്‍ക്കും. ക്ലബ്ബുകള്‍ ഇന്റര്‍നാഷനല്‍ കളിക്കാരെ വരെ ഈ സീസണില്‍ കളിപ്പിക്കുന്നുണ്ട്. പത്തോളം ടൂര്‍ണമെന്റുകളാണ് ഈ സീസണില്‍ കെഎഫ്എയുടെ അംഗീകാരത്തോടെ നടക്കുന്നത്. ഇതില്‍ ആദ്യമല്‍സരം കാസര്‍കോഡ് ജില്ലയിലെ ഇളംമ്പച്ചി എന്ന സ്ഥലത്ത് നടന്നു. വിപുലമായ ടൂര്‍ണമെന്റുകള്‍ ഫ്രെബുവരി ആദ്യവാരത്തില്‍ തുടങ്ങും. ആദ്യ മല്‍സരം മഞ്ചേരി റോവേഴ്സ് ക്ലബ്ബാണ് സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ മാവൂരും ടൂര്‍ണമെന്റിന് തുടക്കമാവും. ഈ ഫുട്ബോള്‍ സീസണിന്റെ പകുതിയിലാണു പുതിയ സംരംഭം തുടങ്ങിയത് എന്നതുകൊണ്ടാണ് ടൂര്‍ണമെന്റുകളുടെ എണ്ണം കുറഞ്ഞത്. അടുത്ത സീസണില്‍ 35ഓളം ടൂര്‍ണമെന്റുകള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷ ലഭിച്ചിട്ടുണ്ട്.
കെഎഫ്എയുടെ അംഗീകാരത്തോടെ കേരള സെവന്‍സ് ഫുട്ബോള്‍ ഓര്‍ഗനൈസിങ് കമ്മിറ്റിക് കീഴിലല്ലാതെ നടക്കുന്ന ടൂര്‍ണമെന്റുകളില്‍ കെഎഫ്എ അംഗീകരമുള്ള ക്ലബ്ബുകളിലെ താരങ്ങള്‍ കളിക്കാനിറങ്ങിയാല് താരങ്ങളെ വിലക്കുന്നതും ക്ലബ്ബിന്റെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള ശക്തമായ നടപടികളും ഇനിയുണ്ടാവും. അടുത്ത സീസണില്‍ ഇന്റര്‍നാഷനല്‍ താരങ്ങളെ ഉള്‍പ്പെടുത്തി പുതിയ സെവന്‍സ് ടീമുകള്‍ രജിസ്ട്രര്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചതായി സെവന്‍സ് ഫുട്ബോള്‍ ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ സ്വാദിഖ് കൊണ്ടോട്ടി അറിയിച്ചു.

Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT