Breaking News

പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ താരിഖ് റമദാന്‍ കസ്റ്റഡിയില്‍ തുടരുന്നു

പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ താരിഖ് റമദാന്‍ കസ്റ്റഡിയില്‍ തുടരുന്നു
X
പാരിസ്: പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ താരിഖ് റമദാന്‍ പാരിസിലെ കസ്റ്റഡിയില്‍ തുടരുന്നു. ബലാല്‍സംഗം ചെയ്‌തെന്ന രണ്ടു മുസ്‌ലിം സ്ത്രീകളുടെ ആരോപണം സംബന്ധിച്ച പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ഈ ബുധനാഴ്ച താരിഖ് റമദാനെ കസ്റ്റഡിയിലെടുത്തത്. പാരിസിലെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന റമദാനെ കൂടുതല്‍ ചോദ്യംചെയ്യണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടതായാണ് വിവരം.


2009ലും 2012ലും ഹോട്ടല്‍ മുറിയില്‍ വച്ചു റമദാന്‍ പീഡിപ്പിച്ചതായാണ് യുവതികളുടെ പരാതി.
സ്ത്രീപക്ഷവാദിയായ ഹെന്ദ അയാരിയാണ് റമദാനെതിരേ പരാതി നല്‍കിയവരിലൊരാള്‍. താന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതായി അക്രമിയുടെ പേര് പറയാതെ 2016ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തില്‍ അയാരി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റമദാനാണ് തന്നെ ഹോട്ടല്‍മുറിയില്‍ ആക്രമിച്ചതെന്ന് അവര്‍ ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുകയും ചെയ്തു. തുടര്‍ന്ന്, ഒക്ടോബര്‍ 20ന് താരിഖ് റമദാനെതിരേ പരാതി നല്‍കുകയായിരുന്നു. ദിവസങ്ങള്‍ക്കു ശേഷം മറ്റൊരു സ്ത്രീയും റമദാന്‍ പീഡിപ്പിച്ചതായി പരാതി നല്‍കുകയും ചെയ്തു.
ഇരു സ്ത്രീകളുടെയും ആരോപണങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പൗരനായ റമദാന്‍ നിഷേധിച്ചിരുന്നു. 80കളിലും 90കളിലും കൗമാരക്കാരായ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയിരുന്നെന്ന ആരോപണങ്ങളും നിഷേധിച്ച റമദാന്‍ അവ തന്നെ എതിര്‍ക്കുന്നവര്‍ പ്രചരിപ്പിക്കുന്ന കള്ളങ്ങളാണെന്നും പറയുന്നു. അയാരി കള്ളം പറയുകയാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നതെന്നും താരിഖ് റമദാന്റെ അഭിഭാഷകര്‍ പ്രതികരിച്ചു. 2012ല്‍ താന്‍ പീഡിപ്പിക്കപ്പെട്ടതായാണ് അയാരിയുടെ പരാതിയില്‍ പറയുന്നത്. അയാരിയുമായി റമദാന്‍ ഫേസ്ബുക്ക് വഴി 2014ല്‍ നടത്തിയ സംഭാഷണങ്ങളും അഭിഭാഷകര്‍ തെളിവുകളായി ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it