palakkad local

പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി

പാലക്കാട്: ജില്ലയിലെ പ്രമുഖരില്‍ ഭൂരിപക്ഷവും ഇന്നലെ രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. എസ്ഡിപിഐ ഷൊര്‍ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി സെയ്തലവി വല്ലപ്പുഴ പഞ്ചായത്തിലെ വടക്കുഭാഗം പ്രൈമറി സ്‌കൂളിലെ 133ാം നമ്പര്‍ ബൂത്തിലും തൃത്താല മണ്ഡലം സ്ഥാനാര്‍ഥി സിപി മുഹമ്മദലി ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ പട്ടിശ്ശേരി ഇജെബി സ്‌കൂളിലെ 39ാം നമ്പര്‍ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.
എസ്ഡിപിഐ പട്ടാമ്പി മണ്ഡലം സ്ഥാനാര്‍ഥി സി എ റഊഫ് കരിമ്പുള്ളി പുലാശ്ശേരിക്കര എയുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. ആലത്തൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ ഡി പ്രസേനന്‍ കാട്ടുശ്ശേരി ജി.എല്‍.പി.സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. തൃത്താല മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി ടി ബല്‍റാം ഒതളൂര്‍ 62 ാം നമ്പര്‍ അങ്കണവാടിയില്‍ വോട്ട് രേഖപ്പെടുത്തി. സി പി ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ ഇ ഇസ്മായില്‍ കിഴക്കഞ്ചേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലും എല്‍ഡിഎഫ് കണ്‍വീനര്‍ വി ചാമുണ്ണി പാലക്കാട് താരേക്കാട് സംഗീത കോളജിലും വോട്ടു ചെയ്തു.
സിപിഐ ജില്ലാ സെക്രട്ടറിയും മണ്ണാര്‍ക്കാട് മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ പി സുരേഷ്‌രാജ് ശ്രീകൃഷ്ണപുരം എ യു പി എസിലും എം ബി രാജേഷ് എം പി ചളവറ കൈലിയാട് കെ വി യുപി സ്‌കൂളിലും മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ ശേഖരീപുരം എല്‍പി സ്‌കൂളിലും മുന്‍ എംപിഎന്‍ എന്‍ കൃഷ്ണദാസ് അയ്യപുരം ഗവ. എല്‍പി സ്‌കൂളിലും വോട്ട് ചെയ്തു. ജനതാദള്‍ സെക്യുലര്‍ നേതാവ് കെ കൃഷ്ണന്‍കുട്ടി വണ്ടിത്താവളം സ്‌കൂളിലും സാഹിത്യകാരന്‍ ഇയ്യങ്കോട് ശ്രീധരന്‍ എലവഞ്ചേരി വട്ടേകാട് ജി യു പി എസിലും വോട്ട് ചെയ്തു. പാലക്കാട് രൂപതാബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് വെണ്ണക്കര സ്‌കൂളില്‍ വോട്ട് ചെയ്തു. പട്ടാമ്പിയിലെ എല്‍ഡിഎഫ് യുവ സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്‌സിന്‍ കാരക്കാട് യുപിഎസില്‍ വോട്ടു ചെയ്തു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ആലത്തൂര്‍ എംഎല്‍എയുമായ എം ചന്ദ്രന്‍ കപ്പൂര്‍ പഞ്ചായത്തിലെ വെള്ളാളൂര്‍ എംഎം ജെ.ബി സ്‌കൂളിലെ 17-ാം നമ്പര്‍ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തി. തൃത്താല മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി വി ടി രമ കപ്പൂര്‍ പഞ്ചായത്തിലെ കുമരനല്ലൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.
അതേസമയം മഴകാരണം വോട്ട് ചെയ്യാന്‍ പോകുന്നതിന് ബുദ്ധിമുട്ട് നേരിട്ടതിനാല്‍ മഹാകവി അക്കിത്തം ഇത്തവണ വോട്ട് ചെയ്തില്ല. തൃത്താല നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുബൈദാ ഇസ്ഹാക്ക് വിളയുര്‍ പഞ്ചായത്തിലെ എടപ്പലം എഎംഎല്‍പി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.
നെന്മാറ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു നെന്മാറ പഞ്ചായത്തിലെ അളുവശ്ശേരി വിഎഎല്‍പിസ്‌ക്കൂള്‍ 98 ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ബിജെപി മലമ്പുഴ നിയോജക മണ്ഡലം സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ അയപുരത്തെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. പാലക്കാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ മണപ്പുള്ളിക്കാവ് ജിഎല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി പി മുഹമ്മദ് കരിങ്ങനാട് എല്‍ പി സ്‌കൂളില്‍ വോട്ട്‌രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it