Kollam Local

പ്രമാണ വിവാദം പുകയുമ്പോഴും നടപടി സ്വീകരിക്കാതെ ഭരണ നേതൃത്വം

പുനലൂര്‍: നഗരസഭയില്‍ പ്രമാണ വിവാദം സംബന്ധിച്ച വിഷയങ്ങള്‍ക്ക് ഭരണ നേതൃത്വം നടപടി സ്വീകരിക്കാത്തത് ദുരൂഹത ഉയര്‍ത്തുന്നു.പ്രമാണ വിവാദത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ പോലും ഭരണ നേതൃത്വം തയ്യാറാകുന്നില്ല. പ്രതിപക്ഷം നിയമനടപടി സ്വീകരിച്ചിട്ടും പോലിസ് ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതായാണ് ആക്ഷേപമുയരുന്നത്. 700 കോടിയോളം രൂപ വിലവരുന്ന വസ്തുവകകളുടെ പ്രമാണങ്ങള്‍ നഷ്ടപ്പെട്ടത് എങ്ങനെയെന്നു പോലും ബന്ധപ്പെട്ടവര്‍ വിശദീക്കുന്നില്ല. ഇതും ഭരണ നേതൃത്വത്തിന് തിരിച്ചടിയായിട്ടുണ്ട്. ഈ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം സമരങ്ങള്‍ നടത്തിയെങ്കിലും നഗരസഭാ ഭരണസമിതി ഇതൊന്നും കാര്യമായെടുത്തില്ല. പ്രമാണ വിവാദത്തില്‍ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനോ ശരിയായ അഭിപ്രായം പറയാനോ ഭരണപക്ഷത്തിന് കഴിഞ്ഞിട്ടില്ല.ചെമ്മന്തൂരില്‍ നിര്‍മിച്ച കെ കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയത്തിന്റെ നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നതായും ആക്ഷേപമുയരുന്നുണ്ട്. ഒരുകോടി രൂപ ചെലവഴിച്ചെന്ന് ഭരണസമിതി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ അന്‍പത് ശതമാനത്തോളം തുക മാത്രമേ ചെലവായിട്ടുള്ളൂവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Next Story

RELATED STORIES

Share it