Alappuzha local

പ്രഭുറാം മില്ലില്‍ ജീവനക്കാര്‍ക്ക് പീഡനം

മുളക്കുഴ: കേരളാ സ്റ്റേറ്റ് ടെക്‌സറ്റയില്‍ കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെങ്ങന്നൂര്‍ മുളക്കുഴ പ്രഭുറാം മില്ലില്‍ ജീവനക്കാര്‍ക്ക് പീഡനം.
മൂന്നു ഷിഫ്റ്റിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മൂന്നാം ഫിഷ്റ്റ് കഴിഞ്ഞ് പിറ്റേദിവസം രണ്ടാം ഷിഫ്റ്റില്‍ ജോലിക്ക് കയറുവാന്‍ കഴിയുന്ന തരത്തില്‍ വിക്ക്‌ലി ഓഫ് നല്‍കിയിരുന്ന സ്ഥാനത്ത് മൂന്നാം ഷിഫ്റ്റ് കഴിഞ്ഞ് അടുത്ത ഒന്നാം ഷിഫ്റ്റില്‍ ജോലിക്ക് കയറണമെന്ന തരത്തില്‍ മാറ്റം വരുത്തിയതാണ് പീഡനമായി മാറിയതെന്നാണ് ആരോപണം.
ഈ മാറ്റം മൂലം ഓഫ് എന്ന പേരില്‍ ലഭിക്കുന്നത് ഓഫില്ലാത്ത അവസ്ഥയാണ്. ഷിഫ്റ്റ് ഇന്‍ ചാര്‍ജ് ജിവനക്കാര്‍ക്ക് 56 മണിക്കൂറും മറ്റുള്ളവര്‍ക്ക് 40 മണിക്കൂറും ഓഫ് ലഭിക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് ഓഫ് സമയത്തില്‍ ഉണ്ടായ വേര്‍തിരിവ് മനുഷ്യത്വ രഹിതമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. അശാസ്ത്രീയമായ ഓഫ് സമ്പ്രദായം പിന്‍വലിച്ച് തൊഴിലാളികള്‍ക്ക് സ്വീകാര്യമായ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കണമെന്ന് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രി, വ്യവസയാ വകുപ്പുമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ ലേബര്‍ ഓഫിസര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി ലേബര്‍ യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it