kasaragod local

പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശ: സീവ്യൂ പാര്‍ക്കിന് പുനര്‍ജനി

തായലങ്ങാടി: നഗരത്തിലെത്തുന്നവര്‍ക്ക് വിശ്രമത്തിനും വിനോദത്തിനുമായി സ്ഥാപിച്ച തായലങ്ങാടിയിലെ സിവ്യൂ പാര്‍ക്കിന് പ്രഭാകരന്‍ കമ്മീഷനില്‍ പുനര്‍ജനി. നഗരസഭയുടെ കീഴിലുള്ള ഈ പാര്‍ക്കിന്റെ നവീകരണത്തിന് പ്രഭാകരന്‍ കമ്മീഷന്‍ 25 ലക്ഷം രൂപയുടെ പദ്ധതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ ജോലികള്‍ പൂര്‍ത്തിയാതോടെയാണ് കാടുപിടിച്ച് കിടന്ന പാര്‍ക്ക് വിനോദ സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുന്നത്. കടലും പുഴയും സംഗമിച്ച് സൂര്യാസ്തമയം ആസ്വദിക്കാന്‍ പറ്റുന്ന മനോഹരമായ പാര്‍ക്കാണിത്.
നഗരസഭയുടെ അനാസ്ഥ കാരണം ലക്ഷങ്ങള്‍ ചിലവിട്ട് ഉദ്യാനം നിര്‍മിച്ചുവെങ്കിലും ഇപ്പോള്‍ ജലസേചനമില്ലാത്തതിനാല്‍ ചെടികള്‍ കരിഞ്ഞുണങ്ങി. നേരത്തെ പാര്‍ക്ക് പരിപാലിക്കാന്‍ നഗരസഭ ജീവനക്കാരെ നിയമിച്ചുവെങ്കിലും പിന്നീട് ജീവനക്കാര്‍ ഈ പാര്‍ക്കില്‍ എത്തിയില്ല.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പാര്‍ക്കില്‍ കലാപരിപാടികളടക്കമുള്ളവ നടത്താന്‍ സംവിധാനമുണ്ടെങ്കിലും നഗരസഭ ഇതിനെ പ്രയോജനപ്പെടുത്തിയില്ല. മാത്രവുമല്ല സാമൂഹിക ദ്രോഹികളുടെ താവളവുമായി മാറിയിരുന്നു. 25 ലക്ഷം രൂപ ചെലവില്‍ നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കിയെങ്കിലും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നഗരസഭ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it