Flash News

പ്രഫ. താരീഖ് മന്‍സൂര്‍ അലിഗഡ് വിസി



ന്യൂഡല്‍ഹി:  പ്രഫ. താരീഖ് മന്‍സൂറിനെ അലിഗഡ് മുസ്‌ലിം സര്‍വകലാശാലാ വൈസ് ചാന്‍സലറായി രാഷ്ട്രപതി നിയമിച്ചു. അലിഗഡിനു കീഴിലെ  ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലാണ് 60കാരനായ താരീഖ് മന്‍സൂര്‍. 17ന് കാലാവധി തീരുന്ന റിട്ട. ലഫ്. ജനറല്‍ സമീറുദ്ദീന്‍ ഷായുടെ പകരക്കാരനായാണ് താരീഖിന്റെ നിയമനം. സമീറുദ്ദീന്‍ ഷായുടെ പകരക്കാരനായി മൂന്നുപേരുകള്‍ അലിഗഡ് സര്‍വകലാശാലയുടെ ഭരണച്ചുമതലയുള്ള അലിഗഡ് കോര്‍ട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കൈമാറിയിരുന്നു. എന്നാല്‍  യുജിസി നിര്‍ദേശിക്കുന്ന പ്രവര്‍ത്തന പരിചയം  ഇല്ലാത്ത ഷാ ഒഴികെ യുള്ളവരെ പരിഗണിക്കരുതെന്ന വിഭാഗം പരാതി ഉന്നയിച്ചിരുന്നു. സുപ്രിംകോടതിയില്‍ ഹര ജിയടക്കം സമര്‍പ്പിക്കപ്പെട്ട തരക്കത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it