പ്രഫ. ഐ ജി ഭാസ്‌കര പണിക്കര്‍ അന്തരിച്ചു

കോഴിക്കോട്: വായനയുടെ ലോകത്ത് അപൂര്‍വ സഞ്ചാരം നടത്തിയ മനീഷി പ്രഫ. ഐ ജി ഭാസ്‌കര പണിക്കര്‍ അന്തരിച്ചു. മാങ്കാവ് നെടുങ്ങാടി ലൈനിലെ രഘുമന്ദിരത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 4.20നായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. കുറച്ചുകാലമായി വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ നിന്ന് ഗണിതശാസ്ത്ര അധ്യാപകനായി വിരമിച്ചു. ഓള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് യൂനിയന്റെ സ്ഥാപക നേതാവാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ എക്കാലത്തേയും സജീവ പ്രവര്‍ത്തകനെന്ന നിലയില്‍ സാമൂഹിക ഇടപെടലുകളില്‍ ഐജിബിയുടെ പങ്ക് ഏറെ പ്രശംസനീയമായിരുന്നു. ഒരു സര്‍വകലാശാലയിലെ ഗ്രന്ഥപ്പുരയോട് തന്നെ അടുത്തു നില്‍ക്കുന്ന ലൈബ്രറിയായിരുന്നു രഘുമന്ദിരം എന്ന വസതി.
വിദ്യാര്‍ഥി ഫെഡറേഷനിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവേശിച്ച ഐജിബി മരിക്കും വരേയും തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായിരുന്നു. ഭാര്യ: എം കെ സരസ്വതി (റിട്ട. അധ്യാപിക), മക്കള്‍: എം കെ രഘുനാഥ് (മിംസ്), എം കെ രവികുമാര്‍ (ഭാരതീയ വിദ്യാഭവന്‍, എരഞ്ഞിക്കല്‍). സഹോദരങ്ങള്‍: വി ജി രാധ, വി ജി ലീല, പരേതരായ വി ജി പത്മനാഭന്‍, വി ജി ശ്രീധരന്‍. സംസ്‌കാരം മാങ്കാവ് ശ്മശാനത്തില്‍ നടന്നു.
Next Story

RELATED STORIES

Share it