kozhikode local

പ്രഫ. അഹമ്മദ്കുട്ടി; നഷ്ടമായത് സ്വതന്ത്ര സാഹിത്യവഴിയിലെ പഥികനെ

കോഴിക്കോട്്്: സംഘടനാ പക്ഷങ്ങള്‍ ഒന്നുമില്ലാതെ സ്വതന്ത്ര സാഹിത്യ വഴിയില്‍ സഞ്ചരിച്ച ചിന്തകനേയും എഴുത്തുകാരനേയുമാണ് പ്രഫ. അഹമ്മദ്കുട്ടിയുടെ വിയോഗത്തോടെ മലയാളത്തിന് നഷ്ടമായത്. നിരന്തരമായ വായനയും പഠനവും സമ്പുഷ്ടമാക്കിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. വായിച്ചും വായനയിലൂടെ നേടിയവ എഴുതിയും ഒരു പുരുഷായുസ്— സമൂഹത്തിനു സമര്‍പ്പിച്ചാണ് ഈ അധ്യാപകന്‍ വിടചൊല്ലിയത്. ഫാറൂഖ്— കോളജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം നേടിയ ശേഷം അവിടെ നിന്ന് തന്നെ അറബി ഭാഷയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
പിന്നീട് ദീര്‍ഘകാലം വിവിധ സര്‍ക്കാര്‍ കോളജുകളില്‍ അറബിക്— പ്രഫസറായി ജോലി ചെയ്ത്് വിപുലമായ ശിക്ഷ്യ സമ്പത്ത്് സ്വന്തമാക്കി. ഇംഗ്ലിഷിലും അറബിയിലും ഒരുപോലെയുള്ള പാണ്ഡിത്യമാണു അദേഹത്തിന്റെ ചിന്താലോകത്തെ വികസ്വരമാക്കിയത്. വേറിട്ട ചിന്താസരണി സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
ഇസ്‌ലാമിലെ ആധ്യാത്മികതയെ കുറിച്ച്— ആഴത്തില്‍ ധാരണയുണ്ടായിരുന്നു അദ്ദേഹത്തിന്. സൂഫി മിസ്റ്റിക്ക്— ക്ലാസ്സിക്കുകളില്‍ അഗ്രഗണ്യനായിരുന്നു. എന്നാല്‍ കച്ചവടവല്‍കരിച്ച സൂഫിസത്തെയും യാഥാസ്ഥിതിക പൗരോഹിത്യത്തെയും അദ്ദേഹം കണിശമായി വിമര്‍ശിച്ചു. അലി ശരീഅത്തിയുടെ സാമൂഹിക ശാസ്ത്രപരമായ ഇസ്‌ലാമിക ചിന്തകളെ അദ്ദേഹം വായനയിലൂടെ ആവാഹിച്ചു. എന്നാ ല്‍ ഇസ്‌ലാമിസ്റ്റ്— രാഷ്ട്രീയത്തിന്റെ ഭാഗമായി നില്‍ക്കാന്‍ ഒരിക്കലും തയ്യാറായില്ല. ഇബ്‌നു തൈമിയയെയും ഷാ വലിയുള്ളാഹിയെയും കുറിച്ച്— നിരവധി വേദികളില്‍ അദ്ദേഹം സംസാരിച്ചു. എന്നാല്‍ സലഫിസ്റ്റ്— കാഠിന്യങ്ങളെ രൂക്ഷ വിമര്‍ശന വിധേയമാക്കുകയും ചെയ്തു.
രിസാല, പ്രബോധനം തുടങ്ങിയ മുസ്‌ലിം പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം ലേഖനങ്ങള്‍ എഴുതി. ബിലാലിന്റെ ഓര്‍മകള്‍’ എന്ന ആദ്യകാല കൃതിയില്‍ കറുത്ത അടിമയായ ബിലാലിന്റെ വിമോചന ചരിത്രത്തെ പശ്ചാത്തലമക്കി ഇസ്‌ലാമിന്റെ ദൈവശാസ്ത്രത്തെ വിശകലനം ചെയ്തു. അവസാന കാലത്ത്— ഇംഗ്ലിഷില്‍ എഴുതിയ ഹാഗര്‍ എന്ന കൃതിയിലും അടിമയായ ഹാഗറിന്റെ ചരിത്രം മുന്‍നിര്‍ത്തി ഇസ്ലാമിലെ വിമോചന ദര്‍ശനമാണു ആഖ്യാനം ചെയ്യുന്നത്—. വീട്ടിലെ വിപുലമായ ലൈബ്രറി അദ്ദേഹത്തിന്റെ വായനാലോകത്തിന്റെ വ്യാപ്തി കൂട്ടി.
Next Story

RELATED STORIES

Share it