പ്രഫസര്‍മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഹൈദരാബാദ്: ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഹൈദരാബാദ് സര്‍വകലാശാലയിലെ കെ വൈ രത്‌നം, തഥാഗത സെന്‍ഗുപ്ത എന്നീ പ്രഫസര്‍മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സര്‍വകലാശാലയുടെ പുനപ്പരിശോധനാ സമിതി യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇക്കഴിഞ്ഞ 13നാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. വൈസ് ചാന്‍സലറുടെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 22ന് ഇവരെ 23 വിദ്യാര്‍ഥികളോടൊപ്പം അറസ്റ്റ് ചെയ്തിരുന്നു. അനുരഞ്ജന ശ്രമത്തിന്റെ ഭാഗമായാണ് പ്രഫസര്‍മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്നു സര്‍വകലാശാലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it