പ്രഫഷനല്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കണം: പ്രോഫ്‌കോണ്‍

നെടുമ്പാശ്ശേരി: പ്രഫഷനല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ രാജ്യസ്‌നേഹവും സാമൂഹിക പ്രതിബദ്ധതയും ഊട്ടിയുറപ്പിക്കാന്‍ പാഠ്യപദ്ധതിയില്‍ ധാര്‍മിക പാഠങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിക്കണമെന്ന് പ്രോഫ്‌കോണ്‍ സമ്മേളനം ആവശ്യപ്പെട്ടു.
പ്രഫഷനല്‍ സ്ഥാപനങ്ങള്‍ക്ക് ഗുണമേന്മയുടെ അടിസ്ഥാനത്തില്‍ റാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തണം. രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും സംരക്ഷിച്ച് വര്‍ഗീയതയ്ക്കും അഴിമതിക്കും എതിരായ പോരാട്ടത്തില്‍ വിദ്യാര്‍ഥി കൂട്ടായ്മകള്‍ ശക്തിയാര്‍ജിക്കണം. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യവിരുദ്ധമാണ്. പ്രഫഷനല്‍ വിദ്യാര്‍ഥികളെയും അഭ്യസ്തവിദ്യരെയും കപട ആത്മീയതയിലേക്ക് നയിക്കാന്‍ പൗരോഹിത്യം നടത്തുന്ന പുതിയ നീക്കങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും പ്രോഫ്‌കോണ്‍ സമ്മേളനം അഭിപ്രായപ്പെട്ടു.
സമാപന സമ്മേളനം വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ ചെയര്‍മാര്‍ പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. പ്രോഫ്‌കോണ്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ അബ്ദുസ്സലാം ദുബായ് അധ്യക്ഷത വഹിച്ചു. ഹുസൈന്‍ സലഫി ഷാര്‍ജ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പ്രഫഷനല്‍ മേഖലയിലെ സമഗ്ര സംഭാവനകള്‍ക്കുള്ള എംഎസ്എം സംസ്ഥാന സമിതി ഏര്‍പ്പെടുത്തിയ എക്‌സലന്‍സി അവാര്‍ഡ് നാനോ ടെക്‌നോളജി ഗവേഷകനായ ഡോ. അഹമ്മദ് യാസിറിന് പി എന്‍ അബ്ദുലത്തീഫ് മദനി സമ്മാനിച്ചു.
Next Story

RELATED STORIES

Share it