Flash News

പ്രധാന വേദികളില്‍ നിന്ന് മാപ്പിള കലകളെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹം: കാംപസ് ഫ്രണ്ട്

പ്രധാന വേദികളില്‍ നിന്ന് മാപ്പിള കലകളെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹം: കാംപസ് ഫ്രണ്ട്
X
തൃശൂര്‍ :സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദികളില്‍ നിന്ന് മാപ്പിള കലകളെ പൂര്‍ണമായി  ഒഴിവാക്കിയത് തെറ്റായ സമീപനമാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ സലിം പ്രസ്താവനയില്‍ പറഞ്ഞു. തേക്കിന്‍ കാട് ക്ഷേത്ര മൈതാനിയില്‍ മൂന്നു പ്രധാന വേദി കളുണ്ടെങ്കിലും എല്ലാ വര്‍ഷവും പ്രധാന വേദികളില്‍ അരങ്ങേറാറുള്ള ഒപ്പന പോലുള്ള കലാമത്സരങ്ങള്‍ ഇപ്രാവശ്യം പ്രധാനവേദികളുള്ള തേക്കിന്‍കാട് ക്ഷേത്ര മൈതാനം നില്‍ക്കുന്ന നഗരമദ്ധ്യത്തില്‍ നിന്ന് മാറി തൃശൂര്‍ ഹോളി ഫാമിലി ഹൈസ്‌കൂളിലുള്ള 16 നമ്പര്‍ വേദിയിലേക്ക്  മാറ്റുകയായിരുന്നു. കലാസ്വാദകര്‍ക്ക് എത്തി ചേരാന്‍ പ്രയാസമുള്ള 23 നമ്പര്‍ വേദിയിലാണ് മാപ്പിള കലകളായ കോല്‍ക്കളി,അറബന മുട്ട്,വട്ടപ്പാട്ട് എന്നിവ  നടക്കുന്നത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങള്‍ വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ്. വിവിധ മതസമൂഹങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന പല കലാരൂപങ്ങളും കേരളത്തിന്റെയും വിദ്യാര്‍ത്ഥികളുടെയും മനസ്സില്‍ ഇടം പിടിച്ചിട്ടുണ്ട്.അവയില്‍ വിവേചനം കല്‍പ്പിച്ചത് തെറ്റായ സമീപനമാണ് . കലകളെ മുഴുവന്‍ ഉള്‍കൊള്ളുന്ന തരത്തില്‍ വേണമായിരുന്നു വേദികളുടെ ക്രമീകരണം.ക്ഷേത്ര മൈതാനങ്ങളില്‍ മറ്റു മതസ്ഥരുടെ കലകള്‍ അരങ്ങേറുന്നതില്‍ മതാചാരപ്രകാരമുള്ള തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാ കലകളെയും ഉള്‍കൊള്ളാന്‍ കഴിയുന്ന പൊതുവേദികള്‍  കണ്ടെത്താന്‍  സംഘാടക സമിതി ശ്രദ്ധിക്കണമായിരുന്നു. അല്ലാതെ മാപ്പിള കലകളെ മുഴുവന്‍ അരികുവല്‍ക്കരിക്കുന്ന സമീപനം  സംഘാടക സമിതി സ്വീകരിക്കാന്‍ പാടില്ലായിരുന്നു.അത്തരം ഒരു സമീപനം മതേതര സര്‍ക്കാരിനു ചേര്‍ന്നതല്ലന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
Next Story

RELATED STORIES

Share it