Flash News

പ്രധാന മന്ത്രി വീണ്ടും യു.എ.ഇ. സന്ദര്‍ശനം നടത്തും

പ്രധാന മന്ത്രി വീണ്ടും യു.എ.ഇ. സന്ദര്‍ശനം നടത്തും
X




ദുബയ്:  ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും യു.എ.ഇ.സന്ദര്‍ശനം നടത്തുമെന്ന്  എക്കണോമിക്ക്‌സ് ടൈംസ് റിപ്പോര്‍ട്ട്  ചെയ്തു. അടുത്ത വര്‍ഷം ദുബയില്‍ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ സംബന്ധിക്കാന്‍ മുഖ്യാതിഥിയായിട്ടാണ് പ്രധാനമന്ത്രി എത്തുക.  ഫിബ്രുവരി 11 മുതല്‍ 13 വരെയാണ് ഈ ഉച്ചകോടി നടക്കുന്നത്. യു.എ.ഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന  വിവിധ രാജ്യങ്ങളിലെ ഉന്നത വ്യക്തികള്‍ പങ്കെടുക്കുന്ന ചര്‍ച്ചയിലും സംവാദത്തിലും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന നയങ്ങള്‍ രൂപീകരിക്കാനും ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ ഉയര്‍ത്താനുമുള്ള വേദിയാണ് ഈ ഉച്ചകോടി. മികച്ച പ്രകടനം കാഴ്ച വെച്ച വ്യക്തികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്കുന്നതിന് പുറമെ മികച്ച മന്ത്രിമാര്‍ക്ക് ബെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡും  ഈ വേദിയില്‍ സമ്മാനിക്കും. 2015 ആഗസ്്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യമായി യു.എ.ഇ. സന്ദര്‍ശിക്കുന്നത്. അതേ സമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് അബുദബിയിലെ ഇന്ത്യന്‍ എംബസ്സിയിലെ വക്താവ് തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it