Flash News

പ്രധാനമന്ത്രി രാജിവെക്കണമെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി : തന്റെ ഓഫിസില്‍ നടത്തിയ റെയ്ഡ് വിഷയം ഉന്നയിച്ച്് പ്രധാനമന്ത്രിക്കെതിരെ ഡല്‍ഹി നിയമസഭയില്‍ ആഞ്ഞടിച്ച്്് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.സിബിഐയെ ദുരുപയോഗം ചെയ്യുന്ന പ്രധാനമന്ത്രി രാജിവെക്കണമെന്ന്് ആവശ്യപ്പെട്ട കെജ്രിവാള്‍ തന്റെ പേര് കേള്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക്് രക്തം തിളയ്ക്കുകയാണെന്ന് ആരോപിച്ചു.
തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്നായിരുന്നു പഴഞ്ചൊല്ലെങ്കില്‍ ഇപ്പോഴത് പണിയെടുക്കുകയില്ല, പണിയെടുപ്പിക്കുകയുമില്ല എന്നായിരിക്കുന്നു. തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഉദ്ദേശിച്ചായിരുന്നു റെയ്‌ഡെങ്കില്‍ എന്തുകൊണ്ടാണ് തന്റെ ഓഫിസില്‍ വന്നത്്? അരുണ്‍ ജെയ്റ്റ്‌ലിയെ രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് പ്രധാനമന്ത്രി റെയ്ഡ് നടത്തിയതെന്നും കെജ്രിവാള്‍ ആരോപിച്ചു. തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ട്് ഇന്നേക്ക്് എട്ടാം ദിവസമാണ്. എന്തെങ്കിലും ലഭിച്ചോ എന്നാണ് തനിക്ക്് പ്രധാനമന്ത്രിയോട് ചോദിക്കാനുള്ളതെന്നും കെജ്രിവാള്‍ പറഞ്ഞു.
താന്‍  ചായവില്‍പനക്കാരനായിരുന്നു എന്നാണ് മോഡി പറയാറുള്ളത്. എങ്ങിനെയാണ് ഒരു ചായവില്‍പനക്കാരന് 10 ലക്ഷത്തിന്റെ സ്യൂട്ട്് ധരിക്കാനാവുക ?  തങ്ങള്‍ക്ക്് പണമോ ഭൂമിയോ വേണ്ട, ഞങ്ങളുടെ ജോലി തടസപ്പെടുത്താതിരുന്നാല്‍ മതി എന്നാണ് താന്‍ പ്രധാനമന്ത്രിയെ കാണുമ്പോള്‍ പറയുകയെന്നും കെജ്രിവാള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it