പ്രധാനമന്ത്രി നാളെ കോഴിക്കോട്ട്

കോഴിക്കോട്: ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കോഴിക്കോട്ടെത്തും. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ ഉച്ചയ്ക്ക് 12.05ഓടെ വെസ്റ്റ്ഹില്‍ മൈതാനത്തിറങ്ങും. അവിടെനിന്നു കാറിലാണ് സ്വപ്‌നനഗരിയില്‍ എത്തുക. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ട്രയല്‍ റണ്‍ ഇന്നു നടക്കും. ഇതിന്റെ ഭാഗമായി രാവിലെ 11 മുതല്‍ നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. സുരക്ഷയുടെ ഭാഗമായി ബോംബ്-ഡോഗ് സ്‌ക്വാഡുകള്‍ നഗരത്തില്‍ പരിശോധന നടത്തി. കേന്ദ്ര രഹസ്യാന്വേഷണവിഭാഗം, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയവയുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വാഹനപരിശോധന കര്‍ശനമാക്കാനും ഹോട്ടലുകളിലും മാളുകളിലും പരിശോധന നടത്താനും തീരുമാനിച്ചു.
Next Story

RELATED STORIES

Share it