Flash News

പ്രധാനമന്ത്രി നരേന്ദ്ര മോഡി ജിഷയുടെ മാതാവിനെ സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോഡി ജിഷയുടെ മാതാവിനെ സന്ദര്‍ശിക്കും
X
narendra modi pm

[related]

തിരുവനന്തപുരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ മാതാവിനെ സന്ദര്‍ശിക്കും. എറണാകുളത്തെ തൃപ്പുണിത്തറ മണ്ഡലത്തിലെ പ്രചാരണത്തിനായി മോഡി ഇവിടെയെത്തുമ്പോഴാണ് ആശുപത്രിയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കുക.ജിഷയുടെ കൊലപാതകം കഴിഞ്ഞദിവസങ്ങളില്‍  ലോക്‌സഭയിലും രാജ്യസഭയിലും ചര്‍ച്ചയായിരുന്നു.

jisha-topstory

അതിനിടെ ജിഷയുടെ മാതാവിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നവരെ നിയന്ത്രിണക്കണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അവരുടെ ആരോഗ്യസ്ഥിതി മോശമാണെന്നും നിരന്തരമായ സന്ദര്‍ശകരുടെ വരവ് അവരുടെ മാനസിക നിലയെ ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it