പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സൗദിയില്‍

റിയാദ്: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സൗദിയിലെത്തും. ഉച്ചയ്ക്ക് 1.30ന് റിയാദ് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. വാഷിങ്ടണില്‍ നടന്ന ആണവ സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുത്ത് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം റിയാദിലെത്തുക.
സല്‍മാന്‍ രാജാവ്, കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വൈകീട്ട് 4.40ന് പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. റിയാദ് ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. സന്ദര്‍ശനത്തിന്റെ മുന്നോടിയായി സൗദി ശൂറാ കൗണ്‍സിലിലെ സൗദി-ഇന്ത്യ പാര്‍ലമെന്ററി കമ്മിറ്റിയും ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദും യോഗം ചേര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it