Flash News

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏപ്രില്‍ രണ്ടിന് സൗദിയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏപ്രില്‍ രണ്ടിന് സൗദിയില്‍
X
modi

റഷീദ് ഖാസിമി

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍, രണ്ട് മൂന്ന് തിയ്യതികളില്‍ സൗദിയിലെത്തുമെന്ന് റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. ഹൃസ്വ സന്ദര്‍ശനാര്‍ഥം സൗദിയിലെത്തുന്ന നരേന്ദ്ര മോദി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശി ഉള്‍പ്പടെയുള്ള പ്രമുഖ വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ച നടത്തും.
2010ല്‍ അന്നത്തെ പ്രധാനന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് റിയാദ് സന്ദര്‍ശിച്ചതിനു ശേഷമുള്ള ഉന്നതതല സന്ദര്‍ശനമാണ് നരേന്ദ്ര മോദിയുടേത്. മേഖലയിലെയും ഇരുരാജ്യങ്ങള്‍ക്കും പൊതുതാല്‍പര്യമുള്ളതുമായ വിവിധ വിഷയങ്ങള്‍ ഇരുരാഷ്ട്രത്തലവന്‍മാരും ചര്‍ച്ചചെയ്യും. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേങ്ങളും കൂടിക്കാഴ്ചയുടെ ഭാഗമായുണ്ടാവുമെന്നാണ് പ്രതീക്ഷ.
ജനങ്ങളില്‍ നിന്നു ജനങ്ങളിലേക്ക് എന്ന തരത്തിലുള്ള സൗഹൃദ ബന്ധമാണ് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ളത്. മന്‍മോഹന്‍സിങിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ചു നടന്ന റിയാദ് പ്രഖ്യാപനത്തോടെയാണ് ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ, സുരക്ഷാ മേഖലകളില്‍ തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെട്ടത്.
ഇരുരാഷ്ട്രങ്ങള്‍ക്കു കൂടുതല്‍ താല്‍പര്യമുള്ള പ്രധാനമേഖലകളില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുന്നതിന് തുടര്‍ന്ന് ഉന്നതതല സന്ദര്‍ശനങ്ങളും വിവിധ സൗഹൃദ കരാറുകളും കാരണമായി. ഉഭയകക്ഷി വ്യാപാരരംഗത്ത് ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ പങ്കാളിത്ത രാജ്യമാണ് സൗദി അറേബ്യ. 2014 -15 വര്‍ഷത്തില്‍ ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി വ്യാപാരം 39 ബില്യന്‍ ഡോളറായി ഉയര്‍ന്നു. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്യുന്ന അഞ്ചു രാഷ്ട്രങ്ങളില്‍ സൗദി അറേബ്യയാണ് ഒന്നാംസ്ഥാനത്ത്. സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാര്‍ ഈ രാജ്യത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും നിര്‍ണായക സ്ഥാനമാണ് വഹിക്കുന്നത്. സൗദിയില്‍ 29.6 ലക്ഷം ഇന്ത്യക്കാരാണ് പ്രവാസികളായി കഴിയുന്നതെന്ന് ഇന്ത്യ ന്‍ എംബസി രേഖകള്‍ സൂചിപ്പിക്കുന്നു.

[related]
Next Story

RELATED STORIES

Share it