Flash News

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പരാജയമെന്ന് സര്‍ക്കാര്‍



ന്യൂഡല്‍ഹി: കള്ളപ്പണം പുറത്തുകൊണ്ടുവരാനെന്ന പേരില്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍  ആരംഭിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന (പിഎംജികെവൈ) പദ്ധതി പരാജയമെന്ന് സര്‍ക്കാര്‍. കള്ളപ്പണം കൈവശമുള്ളവര്‍ വിവരങ്ങള്‍ കൈമാറി 50 ശതമാനം നികുതി അടച്ച് നിയമനടപടികള്‍ ഒഴിവാക്കുന്നതിനാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരെ 5000 കോടി രൂപയുടെ അക്കൗണ്ട് വിവരങ്ങള്‍ മാത്രമാണു ലഭിച്ചതെന്നും പദ്ധതിയുടെ യഥാര്‍ഥ ഉദ്ദേശ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വളരെ കുറവാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it