പ്രധാനമന്ത്രി കരുണാനിധിയെ സന്ദര്‍ശിച്ചു



ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിഎംകെ നേതാവ് എം കരുണാനിധിയെ സന്ദര്‍ശിച്ചു. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു. ചെന്നൈ ഗോപാലപുരത്തെ കരുണാനിധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കരുണാനിധിയുടെ മക്കളായ എം കെ സ്റ്റാലിനും കനിമൊഴി എംപിയും മോദിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മോദി കരുണാനിധിയെ സന്ദര്‍ശിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍, രാഷ്ട്രീയ കാരണങ്ങളാലല്ല, വാര്‍ധക്യ സഹജമായ അസുഖങ്ങളുള്ള കരുണാനിധിയെ സന്ദര്‍ശിക്കുക മാത്രമായിരുന്നു പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. മഴക്കെടുതി തുടരുന്ന സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.
Next Story

RELATED STORIES

Share it