പ്രധാനമന്ത്രി ഇറാനില്‍

പ്രധാനമന്ത്രി ഇറാനില്‍
X
modi_air_india_aircraft_PTI_650x400_big_story

തെഹ്‌റാന്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാനിലെത്തി. മെഹറാബാദ് വിമാനത്താവളത്തില്‍ ഇറാന്‍ ധനമന്ത്രി അലി തയ്യബ്‌നിയ സ്വീകരിച്ചു. ഇതിനുശേഷം  മോദി ഇന്ത്യന്‍ സമൂഹത്തെ കാണുന്നതിനു പ്രാദേശിക ഗുരുദ്വാരയിലേക്കു പോയി. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായുള്ള ഔദ്യോഗിക ചര്‍ച്ച ഇന്നു നടക്കും. സമുന്നത നേതാവ് ആയത്തുല്ല അലി ഖുമൈനിയുമായും ചര്‍ച്ച നടത്തും.  വാണിജ്യം, നിക്ഷേപങ്ങള്‍, ഊര്‍ജമേഖലയിലെ പങ്കാളിത്തം, സംസ്‌കാരം  എന്നീ വിഷയങ്ങള്‍ക്കാണ് ഇറാന്‍ സന്ദര്‍ശനവേളയില്‍ മുന്‍ഗണന നല്‍കുകയെന്ന് മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു.
Next Story

RELATED STORIES

Share it