Flash News

പ്രധാനമന്ത്രി കോഴിക്കോട്ടെത്തി; കനത്ത സുരക്ഷ

പ്രധാനമന്ത്രി  കോഴിക്കോട്ടെത്തി; കനത്ത സുരക്ഷ
X
modi

കോഴിക്കോട്: ആയുര്‍വേദത്തിന് സര്‍ക്കാര്‍ എല്ലാ പ്രചാരണവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ആയുര്‍വേദത്തിന്റെ യഥാര്‍ത്ഥ ശക്തി ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം സ്വപ്‌നനഗരിയില്‍ നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള 'വിഷന്‍ കോണ്‍ക്ലേവ്' ഉദ്ഘാടനം ചെയ്ത ശേഷം പറഞ്ഞു.  11.55 നാണ്് മോഡി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിയും ബിജെപി നേതാക്കളും മോഡിയെ സ്വീകരിച്ചു. തുടര്‍ന്ന് മോദി വെസ്റ്റ്ഹില്‍ വിക്രം മൈതനിയിലേക്ക് തിരിച്ചു. അവിടെ നിന്നാണ് കാര്‍മാര്‍ഗം സ്വപ്‌ന നഗരിയിലേക്ക് പോയത്. 12.55 വരെ ഫെസ്റ്റിവലില്‍ ചെലവഴിച്ച ശേഷം മോഡി  01.05ന്  വിക്രം മൈതാനിയില്‍ നിന്ന് യാത്രതിരിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരുന്നത്.  ഡിഐജി സേവാങ് നമ്ഗ്യാല്‍, എഐജി കമല്‍ കുല്‍ബെ, ടെക്‌നികല്‍ ഓഫിസര്‍ ജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാച്ചുമതല വഹിക്കുന്ന 40 അംഗ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനെയും നാല് എസ്പിമാര്‍ ഉള്‍പ്പെടെയുള്ള 1314 പോലിസ് സേനാംഗങ്ങളെയുമാണ് വിന്യസിച്ചിരുന്നത്.
Next Story

RELATED STORIES

Share it