Flash News

പ്രധാനമന്ത്രിയെ ഇന്ത്യന്‍ മുജാഹിദ്ദീനോട് ഉപമിച്ച് ആചാര്യ പ്രമോദ് കൃഷ്ണം

ലക്‌നൗ:പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യന്‍ മുജാഹിദ്ദീനെ പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷണം.എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രമോദ് കൃഷ്ണത്തിന്റെ പ്രസ്താവന. ഇന്ത്യന്‍ മുജാഹിദ്ദീനെ ജനങ്ങള്‍ ഭയക്കുന്നത് പോലെയാണ് മോഡിയെ ജനം ഭയക്കുന്നത്. ബി.ജെ.പിയുടെ തീപ്പൊരി നേതാക്കളായ യോഗി ആദിത്യനാഥ്, സാക്ഷി മഹാരാജ് എന്നിവരെയും ജനം കാണുന്നത് ഇന്ത്യന്‍ മുജാഹിദ്ദീനെ പോലെയാണെന്നും കൃഷ്ണം പറഞ്ഞു.
എ.ഐ.എം.ഐ.എം നേതാവ് അസാദ്ദുദ്ദീന്‍ ഉവൈസിയും ഈ ഗണത്തില്‍ പ്പെട്ടതാണെന്നും കൃഷ്ണം ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്സ നേതാവാണ് കൃഷ്ണം.
Next Story

RELATED STORIES

Share it