Flash News

പ്രധാനമന്ത്രിയുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തി



ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്്‌നാഥിന് മോദി നല്‍കിയ ഉച്ചഭക്ഷണ സല്‍ക്കാരത്തിനു ശേഷമായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രതിപക്ഷ നേതാക്കള്‍ക്കായി നടത്തിയ ഉച്ചഭക്ഷണ യോഗത്തില്‍ നിതീഷ്‌കുമാര്‍ പങ്കെടുത്തിരുന്നില്ല. ജെഡിയുവിനെ പ്രതിനിധീകരിച്ച് ശരത്‌യാദവാണ് പങ്കെടുത്തത്. ഇത് നിതീഷ് മോദിയുമായി അടുക്കുന്നു എന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍, ജെഡിയു നേതാവ് എന്ന നിലയിലല്ല, മുഖ്യമന്ത്രി എന്ന നിലയിലാണ് താന്‍ പ്രധാനമന്ത്രിയെ കണ്ടതെന്ന് നിതീഷ് പറഞ്ഞു. കൂടിക്കാഴ്ച രാഷ്ട്രീയപരമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.താന്‍ ഒരു മാസം മുമ്പ് സോണിയയെ കണ്ടിരുന്നു. അവര്‍ ഒരുക്കുന്ന വിരുന്നില്‍ ശരത്‌യാദവ് പങ്കെടുക്കുമെന്ന് നേരത്തേ തീരുമാനിച്ചതാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ വിരുന്നില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി തന്നെ ക്ഷണിച്ചത്. ക്ഷണം താന്‍ സ്വീകരിക്കുകയും ചെയ്തു. നിതീഷ് പറഞ്ഞു.
Next Story

RELATED STORIES

Share it