പ്രധാനമന്ത്രിയുമായി തിരുവനന്തപുരത്ത് 15നു ചര്‍ച്ച

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അടക്കം കേരളത്തിന്റെ ആവശ്യങ്ങളും വികസനപ്രശ്‌നങ്ങളും ധരിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്ത് ചര്‍ച്ച നടത്തും. 15നു ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയ്ക്ക് തൊട്ടുമുമ്പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വൈകീട്ട് 5 മണിക്കാണ് ചര്‍ച്ച. തൃശൂരിലെയും കൊല്ലത്തെയും പരിപാടികള്‍ക്കായി ഈ മാസം 14, 15 തിയ്യതികളിലാണ് മോദി കേരളത്തിലുണ്ടാവുക. തിരക്കിട്ട പരിപാടികളായതിനാലും തിരുവനന്തപുരത്ത് മറ്റു പരിപാടികള്‍ ഇല്ലാത്തതിനാലുമാണ് വിമാനത്താവളത്തില്‍ മോദി ചര്‍ച്ചയ്ക്ക് സമയം അനുവദിച്ചതെന്നു മന്ത്രിസഭാ യോഗതീരുമാനം വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it