Flash News

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; 22 പേര്‍ കസ്റ്റഡിയില്‍



ലഖ്‌നോ: പ്രധാനമ—ന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനു മുമ്പ് 22 പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ തടഞ്ഞേക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിയുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് അറസ്റ്റെന്ന് എസ്എസ്പി ദീപക് കുമാര്‍ പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയുടെ യുവനേതാക്കളടക്കമുള്ളവരാണ് കസ്റ്റഡിയില്‍. ജൂണ്‍ 7ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നോ യൂനിവേഴ്‌സിറ്റി സന്ദര്‍ശിക്കാനെത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ തടഞ്ഞിരുന്നു. ജനുവരിയില്‍ മോദി ഡോ. ഭീം റാവു അംബേദ്ക്കര്‍ യൂനിവേഴ്‌സിറ്റി സന്ദര്‍ശിക്കാനെത്തിയപ്പോഴും പ്രതിഷേധമുയര്‍ത്തിയിരുന്നു. രണ്ടു ദിവസത്തെ മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it