palakkad local

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ കര്‍ശന സുരക്ഷ. ഇന്ന് രാവിലെ 10 മുതല്‍ നഗരത്തില്‍ ഗതാഗതവും ക്രമീകരിച്ചിട്ടുണ്ട്. മേഴ്‌സി കോളജ്, വെണ്ണക്കര ജംഗഷനുകളില്‍ നിന്ന് നഗരത്തിലേക്ക് വാഹനങ്ങള്‍ കടത്തി വിടില്ല. കോട്ടമൈതാനം ഭാഗത്തേക്കുള്ള റോഡുകളില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാവും. ബസ് സര്‍വീസുകളെല്ലാം മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ്, സ്റ്റേഡിയം ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ നിന്നു മാത്രമായിരിക്കും. ഒറ്റപ്പാലം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ മേപ്പറമ്പില്‍ വന്നു തിരിച്ചു പോവും.
കോട്ടായി, പെരിങ്ങോട്ടുകുര്‍ശി, പുടൂര്‍ ഭാഗത്ത് നിന്നു വരുന്നവ കാണിക്കമാതാ പെട്രോള്‍ പമ്പിനടുത്ത് എത്തി അവിടെ നിന്നും തിരിച്ചു പോകണം. തൃശൂര്‍, വടക്കാഞ്ചേരി, ചിറ്റൂര്‍, കൊഴിഞ്ഞമ്പാറ, വളയാര്‍എന്നിവടങ്ങലില്‍ നന്ന് വരുന്ന പ്രൈവറ്റ് ബസുകള്‍ എന്‍എച്ച് ചന്ദ്രനഗര്‍ ജങ്ഷന്‍ കല്‍മണ്ഡപം വഴി വന്ന് സ്റ്റേഡിയം ബസ് സ്റ്റാന്റിലെത്തി അതുവഴി തന്നെ തിരിച്ച് സര്‍വീസ് നടത്തണം. മലമ്പുഴ, റെയില്‍വേ കോളനി, കൊട്ടേക്കാട് ഭാഗത്തു നിന്നും വരുന്ന ടൗണ്‍ ബസുകള്‍ ജിവിസി താരേക്കാട് വഴി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിലേക്ക് എത്തുകയും അവിടെനിന്ന് അതുവഴി തിരിച്ചു പോകണം.കെഎസ്ആര്‍ടിസി ബസുകള്‍: കോഴിക്കോട് നിന്നു വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഒലവക്കോട്, ശേഖരിപുരം, മണലി വഴി സ്റ്റേഡിയംബസ് സ്റ്റാന്റിലേക്ക് എത്തുകയും അവിടെ നിന്ന് കല്‍മണ്ഡപം, ശേഖരിപുരം വഴി തിരിച്ചു പോകണം. കോയമ്പത്തൂര്‍, പൊള്ളാച്ചി ഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി, ചേരന്‍ ബസുകള്‍ ചന്ദ്രനഗര്‍, കല്‍മമ്ഡപം വഴി വന്ന് സ്റ്റേഡിയം ബസ് സ്റ്റാന്റിലെത്തി അതുവഴി തന്നെ തിരിച്ച് പോകണം. തൃശൂര്‍, കുഴല്‍മന്ദം ഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി, ചേരന്‍ ബസുകള്‍ കാഴ്ചപറമ്പ് ജങ്ഷനില്‍ നിന്നു എന്‍എച്ച് ചന്ദ്രനഗര്‍ ജംഗ്ഷന്‍, കല്‍മണ്ഡപം വഴി സ്റ്റേഡിയം ബസ് സ്റ്റാന്റിലെത്തി അതുവഴി തിരിച്ച് സര്‍വ്വീസ് നടത്തണം. ലോറികള്‍: കോയമ്പത്തൂര്‍, പൊള്ളാച്ചി ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറികള്‍ കല്‍മണ്ഡപം - ശേഖരിപുരം ബൈപാസ് വഴി പോകേണ്ടതാണ്. കോയമ്പത്തൂര്‍, പൊള്ളാച്ചി ഭാഗത്തു നിന്നും ഷൊര്‍ണൂര്‍, ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്ന ലോറികള്‍ കല്‍മണ്ഡപം, ശേഖരിപുരം ബൈപാസ് വഴി ഒലവക്കോട് എത്തി കാവില്‍പാട്, പേഴുംകര, മേപ്പറമ്പ് എത്തി പോകണം.
ഷൊര്‍ണൂര്‍, ഒറ്റപ്പാലം ഭാഗത്തു നിന്നും വരുന്ന ലോറികള്‍ മേപ്പറമ്പ് പേഴുംകര, കാവില്‍പാട്, ഒലവക്കോട്, ശേഖരിപുരം ബൈപാസ് വഴി കല്‍മണ്ഡപം എത്തി പോകണം. കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന ലോറികള്‍ കല്‍മണ്ഡപം ചന്ദ്രനഗര്‍ വഴി പോകണം.ജില്ലാ ആശുപത്രിയിലേക്ക് മണ്ണാര്‍ക്കാട്, കോങ്ങാട് ഭാഗത്ത് നിന്നും വരുന്ന ആംബുലന്‍സുകള്‍ മറ്റു അത്യാഹിത വാഹനങ്ങള്‍ താരേക്കാട് സുല്‍ത്താന്‍പേട്ട വഴി ആശുപത്രിയിലേക്ക് പ്രവേശിക്കണം.
കുഴല്‍മന്ദം, കൊല്ലങ്കോട്, ചിറ്റൂര്‍ വഴി ജില്ലാ ആശുപത്രിയിലെത്തേണ്ട ആംബുലന്‍സുകള്‍ എന്‍എച്ച്, ചന്ദ്രനഗര്‍, കല്‍മണ്ഡപം, സുന്‍ത്താന്‍പേട്ട വഴി ആശുപത്രിയിലേക്ക് പ്രവേശിക്കണം.വളയാര്‍, പുതുശേരി വഴി ജില്ലാ ആശുപത്രിയിലെത്തേണ്ട ആംബുലന്‍സ് ചന്ദ്രനഗര്‍ ജംഗ്ഷന്‍, കല്‍മണ്ഡപം, സുന്‍ത്താന്‍പേട്ട വഴി ആശുപത്രിയിലേക്ക് പ്രവേശിക്കണം. ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പെരിങ്ങോട്ടുകുര്‍ശി, കോട്ടായി ഭാഗത്തു നിന്നും വരുന്ന ജില്ലാ ആശുപത്രിയിലെത്തേണ്ട ആംബുലന്‍സ് മേപ്പറമ്പ്, പേഴുംകര, കാവില്‍പാട്, ചുണ്ണാമ്പുത്തറ, താരേക്കാട്, സുന്‍ത്താന്‍പേട്ട വഴി ആശുപത്രിയിലേക്ക് പ്രവേശിക്കണം.
Next Story

RELATED STORIES

Share it