പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്ത ണം: കെജരിവാളിന്റെ കത്ത്
BY swapna en29 April 2016 7:03 AM GMT
X
swapna en29 April 2016 7:03 AM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കത്ത്. കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ക്കാണ് കെജരിവാള്‍ കത്ത് നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് യാതൊരു ബിരുദവും ഇല്ല എന്ന തരത്തില്‍ വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടെന്നും ഇക്കാരണത്താല്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്നുമാണ് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ പ്രഫസര്‍ എം ശ്രീധര്‍ ആചാര്യലൂവിന് അയച്ച കത്തില്‍ കെജരിവാള്‍ ആവശ്യപ്പെട്ടത്.
മോഡിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ സത്യാവസ്ഥ അറിയാന്‍ രാജ്യത്തിന് ആകാംഷയുണ്ട്.ഇത് പൊതുജനത്തിന് വെളിപ്പെടുത്തി കൊടുക്കണം. മോഡിയുടെ യോഗ്യത എന്തിന് മറിച്ചുവയ്ക്കണമെന്നും കത്തില്‍ കെജരിവാള്‍ പറയുന്നു. മോഡിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദം എടുത്തെന്നാണ് കാണിച്ചിരിക്കുന്നത്. നേരത്തെ വിവരാവകാശ നിയമപ്രകാരം മോഡിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരം യൂണിവേഴ്സിറ്റിയോട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ പരാതി തള്ളിയിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT