Flash News

പ്രധാനമന്ത്രിയുടെ യോഗാ പരിപാടിയില്‍ പങ്കെടുത്ത 21 പേര്‍ക്ക് അസ്വാസ്ഥ്യം



ലഖ്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദി സംബന്ധിച്ച യോഗാ പരിപാടിയില്‍ പങ്കെടുത്ത കുട്ടികളടക്കം 21 പേരെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ കാറ്റിനും മഴയ്ക്കുമിടയില്‍ പരിപാടിയില്‍ പങ്കെടുത്ത ഇവര്‍ക്ക് പനിയും വിറയലും അനുഭവപ്പെട്ടു. ആരോഗ്യനില സാധാരണ നിലയിലായതിനെ തുടര്‍ന്ന് ഇവര്‍ പിന്നീട് ആശുപത്രി വിട്ടു. മോദി പങ്കെടുത്ത യോഗാ പരിപാടിയില്‍ ആരോഗ്യ പരിചരണത്തിനായി പ്രത്യേകം സംവിധാനം ഒരുക്കിയിരുന്നു.
Next Story

RELATED STORIES

Share it