പ്രധാനമന്ത്രിയുടെ പഞ്ചരാഷ്ട്ര സന്ദര്‍ശനംഇന്നു തുടങ്ങും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചരാഷ്ട്ര സന്ദര്‍ശനത്തിന് ഇന്നു തുടക്കം. അഫ്ഗാന്‍, ഖത്തര്‍, സ്വിറ്റ്‌സര്‍ലന്റ്, യുഎസ്, മെക്‌സിക്കൊ എന്നീ രാജ്യങ്ങളിലാണ് മോദി സന്ദര്‍ശനം നടത്തുന്നത്. വ്യാപാരം, ഊര്‍ജ്ജം, പ്രതിരോധം മേഖലകളിലെ ഇരു രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യക്ക് അംഗത്വം തേടുന്നതിന് സ്വിറ്റ്‌സര്‍ലന്റ്, മെക്‌സിക്കൊ തുടങ്ങിയ രാഷ്ട്രങ്ങളുടെ പിന്തുണ തേടും. ഇരു രാഷ്ട്രങ്ങളും നിലവില്‍ ഈ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്. സ്വിറ്റ്‌സര്‍ലന്റുമായി ബന്ധപ്പെട്ടു കിടക്കുന്ന കള്ളപ്പണവും ചര്‍ച്ചയാവും. അഫ്ഗാനാണ് പ്രധാനമന്ത്രി ആദ്യം സന്ദര്‍ശിക്കുന്നത്. പ്രസിഡന്റ് അശ്‌റഫ് ഗനിയുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ഖത്തറിലേക്കു പോവും.
Next Story

RELATED STORIES

Share it