പ്രധാനമന്ത്രിയുടെ കേരളസന്ദര്‍ശനം നാളെമുതല്‍

കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. നാളെ വൈകീട്ട് 4.10ന് വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ഐഎന്‍എസ് ഗരുഡ വ്യോമതാവളത്തില്‍ പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സംസ്ഥാന മന്ത്രിമാര്‍, മേയര്‍ സൗമിനി ജയിന്‍, സേനാ മേധാവികള്‍, ജനപ്രതിനിധികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്നു സ്വീകരിക്കും.
അഞ്ചു മിനിറ്റ് മാത്രം നീളുന്ന സ്വീകരണത്തിനു ശേഷം നാവികസേനയുടെ ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി തൃശൂരിലേക്ക് യാത്ര തിരിക്കും. തൃശൂരിലെ പരിപാടിക്കു ശേഷം റോഡ് മാര്‍ഗം കൊച്ചിയിലേക്കു മടങ്ങും. 7.15നാണ് താമസസ്ഥലമായ വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ഹോട്ടല്‍ താജ് മലബാറി(വിവന്റ)ലെത്തുക. ചൊവ്വാഴ്ച രാവിലെ 8.50ന് ഹോട്ടലില്‍ നിന്ന് നാവികതാവളത്തിലേക്കു തിരിക്കുന്ന പ്രധാനമന്ത്രി 9 മണിക്ക് മൂന്നു സേനകളും സംയുക്തമായി നല്‍കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കും. 9.15ന് ഹെലികോപ്റ്ററില്‍ വിമാനവാഹിനിയായ ഐഎന്‍എസ് വിക്രമാദിത്യയിലേക്കു പുറപ്പെടും. 9.40 മുതല്‍ ഉച്ചയ്ക്ക് 1.15 വരെ ഐഎന്‍സ് വിക്രമാദിത്യയില്‍ കമാന്‍ഡര്‍മാരുടെ സംയുക്തയോഗത്തില്‍ പങ്കെടുക്കും. 1.25ന് ഹെലികോപ്റ്ററില്‍ നാവികതാവളത്തിലേക്ക്. 1.45ന് മറ്റൊരു ഹെലികോപ്റ്ററില്‍ കൊല്ലത്തേക്കു പുറപ്പെടും. കൊല്ലം, വര്‍ക്കല എന്നിവിടങ്ങളിലെ ചടങ്ങുകള്‍ക്കു ശേഷം തിരുവനന്തപുരം വ്യോമസേനാ താവളത്തില്‍ നിന്നു വൈകീട്ട് 5.15ന് പ്രത്യേക വിമാനത്തില്‍ ദല്‍ഹിയിലേക്കു മടങ്ങും.
Next Story

RELATED STORIES

Share it