പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

കോഴിക്കോട്: പ്രളയദുരന്തത്തില്‍ ന്യായമായ സഹായം നല്‍കാതെ കേരളജനതയെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 10ന് തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ അറിയിച്ചു. 20,000 കോടിയിലധികം പ്രാഥമിക നഷ്ടം കണക്കാക്കിയ വന്‍ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 6000 കോടി സഹായം തികച്ചും അപര്യാപ്തമാണ്. അരിയടക്കം അവശ്യവസ്തുക്കള്‍ സൗജന്യമായി നല്‍കാന്‍ തയ്യാറാവാത്തതും അനുവദിച്ച അരിയുടെയും മണ്ണെണ്ണയുടെയും തുക പ്രഖ്യാപിച്ച തുകയില്‍ നിന്നു കുറയ്ക്കുന്നതും തികഞ്ഞ അവഹേളനവും അവഗണനയുമാണ്. സഹായഹസ്തവുമായി വന്ന യുഎഇ അടക്കമുള്ള രാജ്യങ്ങളെ സാങ്കേതിക തടസ്സങ്ങളുന്നയിച്ച് അകറ്റിനിര്‍ത്തുന്നതും പ്രതിഷേധാര്‍ഹമാണ്. ദുരിതം പേറുന്ന ജനതയ്ക്ക് ആശ്വാസം പകര്‍ന്നു കൂടെനില്‍ക്കുന്നതിനു പകരം ബിജെപി സര്‍ക്കാര്‍ കേരളത്തോടു രാഷ്ട്രീയപക്ഷപാതിത്വം പ്രകടിപ്പിക്കുന്നുവെന്നു വ്യക്തമാണ്. ഈ നിലപാടില്‍ കേരളജനതയുടെ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനാണു പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുന്നതെന്ന് അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it