പ്രധാനമന്ത്രിയുടെ ഓഫിസ് രേഖകള്‍ സമര്‍പ്പിക്കണം

ന്യൂഡല്‍ഹി: നോട്ടുനിരോധനം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ ഉണ്ടാക്കിയ മാറ്റമടക്കം വ്യക്തമാക്കുന്ന എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് തയ്യാറാവണമെന്നു വിവരാവകാശ കമ്മീഷണറുടെ നിര്‍ദേശം.
നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശപ്രവര്‍ത്തകനായ ആര്‍ എല്‍ കയിന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് വി—വരാവകാശ കമ്മീഷണര്‍ ആര്‍ കെ മാഥൂര്‍ പിഎംഒയോട് റിപോര്‍ട്ട് തേടിയത്.
നോട്ട് നിരോധനം സംബന്ധിച്ച വിവരങ്ങള്‍ തേടി പിഎംഒ, രാഷ്ട്രപതിയുടെ ഓഫിസ്, ധനകാര്യമന്ത്രാലയം എന്നിവയെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കയിന്‍ വിവരാവകാശ കമ്മീഷണറെ സമീപിച്ചത്.
നോട്ട് നിരോധനം പ്രധാനമന്ത്രി അംഗീകരിച്ചതിന്റെ പിഎംഒ സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പ്, നിലവിലുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് വ്യക്തമാക്കുന്ന 1934ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമപ്രകാരമുള്ള അനുമതി സംബന്ധിച്ച വിവരങ്ങള്‍, നോട്ട് നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി ദൂരദര്‍ശനില്‍ നടത്തിയ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്യാത്ത പകര്‍പ്പ് എന്നിവയാണു വിവ—രാവകാശ നിയമപ്രകാരം കയിന്‍ ആവശ്യപ്പെട്ടത്. അതേസമയം, അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുള്ള രാഷ്ട്രപതി ഭവനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കണമെന്ന അപേക്ഷന്റെ ആവശ്യം അംഗീകരിക്കാന്‍ വിവരാവകാശ കമ്മീഷണര്‍ ആര്‍ കെ മാഥൂര്‍ വിസമ്മതിച്ചു.
500, 1000 രൂപാ നോട്ടുകള്‍ റദ്ധാക്കുന്നതിനായി രാഷ്ട്രപതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആശയവിനിമയങ്ങള്‍ നല്‍കണമെന്ന ആവശ്യമാണ് മാഥൂര്‍ തള്ളിയത്. ഇവ നിയമത്തിന്റെ പരിധിയില്‍ പെടുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നോട്ട് നിരോധനത്തിന്റെ ദുരിതങ്ങള്‍ അനുഭവിച്ച 150 പേര്‍ മരണമടഞ്ഞിരുന്നു എന്ന ആരോപണവും തന്റെ ശ്രദ്ധയില്‍പ്പെട്ടതായും മാഥൂര്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it