Flash News

പ്രധാനമന്ത്രിയാവാന്‍ തയ്യാറെന്ന് രാഹുല്‍

ബംഗളൂരു: അടുത്തതവണ പ്രധാനമന്ത്രിയാവാന്‍ താന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രിയാവും. ജയിച്ചാല്‍ പ്രധാനമന്ത്രി ആവുന്നതില്‍ എന്താണ് തെറ്റെന്നും രാഹുല്‍ ചോദിച്ചു.
ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കും. രാജ്യത്ത് സൗഹാര്‍ദവും സമാധാനവും നിലനില്‍ക്കണമെങ്കില്‍ ആര്‍എസ്എസ്് ശക്തികള്‍ പരാജയപ്പെടണം.  സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണവിധേയനായ വ്യക്തിയാണ് ബിജെപിയെ നയിക്കുന്ന അമിത്ഷാ. ജനാധിപത്യ സംവിധാനങ്ങളെ പിടിച്ചെടുക്കാനാണ് ബിജെപി ശ്രമം. മഹാത്മാഗാന്ധിയെയും വല്ലഭായ് പട്ടേലിനെയും അംബേദ്കറെയും പ്രശംസിക്കുകയും അതേസമയം അവരുടെ പൈതൃകം നശിപ്പിക്കുകയും ചെയ്യുയ്യുകയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും തന്റെ പ്രധാനമന്ത്രി പദവിയെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയില്‍ സമൃദ്ധ ഭാരത് ഫൗണ്ടേഷന്റെ ആദ്യ സമ്മേളനത്തില്‍ നടന്ന ചര്‍ച്ചയിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്. ഇതാദ്യമായല്ല പ്രധാനമന്ത്രി പദവിയെകുറിച്ച് രാഹുല്‍ സംസാരിക്കുന്നത്. കഴിഞ്ഞ സപ്തംബറില്‍ യുഎസിലെ ബെര്‍ക്ക്‌ലി സര്‍വകലാശാലയില്‍ സംസാരിക്കവേയും അദ്ദേഹം ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it