പ്രധാനമന്ത്രിക്ക് സോണിയ ഗാന്ധിയുടെ മറുപടി; ഇന്ത്യയാണ് എന്റെ രാജ്യം

പ്രധാനമന്ത്രിക്ക്  സോണിയ ഗാന്ധിയുടെ  മറുപടി;  ഇന്ത്യയാണ് എന്റെ രാജ്യം
X
sonia-large

തിരുവനന്തപുരം: ഇന്ത്യയാണ് എന്റെ രാജ്യമെന്നും ഇവിടെയാണു തന്റെ വീടെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വികാരനിര്‍ഭരമായ മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 48 വര്‍ഷമായി ബിജെപിയും ആര്‍എസ്എസും ജനിച്ച നാടിന്റെ പേരില്‍ തന്നെ വേട്ടയാടുന്നു. [related] ശരിയാണ്, ഞാന്‍ ഇറ്റലിയിലാണു ജനിച്ചത്. പക്ഷേ, ഇന്ത്യയാണു തന്റെ രാജ്യം. 1968ല്‍ ഇന്ദിരാഗാന്ധിയുടെ മരുമകളായി വന്നതാണു ഞാന്‍. എന്റെ പ്രിയപ്പെട്ടവര്‍ ഈ നാട്ടിലാണു ജീവിക്കുന്നത്. താന്‍ സ്‌നേഹിച്ചവരുടെ രക്തം വീണ മണ്ണാണ് ഇന്ത്യ. അതിനാല്‍, എന്റെ ചിതാഭസ്മം അലിഞ്ഞുചേരേണ്ടത് ഈ നാട്ടിലാണ്. ഏതു കാര്യത്തിലും പ്രധാനമന്ത്രിക്ക് എന്നെ ചോദ്യംചെയ്യാം. പക്ഷേ, ഈ രാജ്യത്തോടുള്ള തന്റെ പ്രതിബദ്ധതയെ ചോദ്യംചെയ്യാന്‍ അദ്ദേഹത്തിനു കഴിയില്ല. നരേന്ദ്ര മോദിക്ക് ഒരിക്കലും എന്റെ വികാരങ്ങളെ മനസ്സിലാക്കാന്‍ സാധിക്കില്ല. പക്ഷേ, ഈ നാട്ടിലെ ജനങ്ങള്‍ക്ക് എന്നെ അറിയാമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. മദ്യനയത്തില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാത്ത എല്‍ഡിഎഫ്  നിലപാട് വികസനവിരുദ്ധമാണെന്നും അവരുടെ പ്രത്യയശാസ്ത്രം തന്നെ വികസനം മുടക്കലാണെന്നും തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ യോഗത്തില്‍ സോണിയഗാന്ധി കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന ഇവരുടെ പ്രതികാരരാഷ്ട്രീയം ജനം തിരിച്ചറിയും. അഭൂതപൂര്‍വമായ വികസനമാണു കഴിഞ്ഞ അഞ്ചുവര്‍ഷമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയത്. മതേതരത്വത്തെ  തകര്‍ക്കാനാണ് ബിജെപിയുടെ ശ്രമം. തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രധാനമന്ത്രി ഓടിനടന്ന് പ്രസംഗിക്കുകയാണ്. എന്നാല്‍ കേരളത്തിന്റെ ഒരു ആവശ്യത്തോടും സര്‍ക്കാര്‍ അനുഭാവം കാണിച്ചില്ലെന്നും സോണിയ ആരോപിച്ചു.
Next Story

RELATED STORIES

Share it