പ്രദേശവാസികള്‍ അറിയാതെ കൊലപാതകം നടക്കില്ലെന്ന് പിതാവ്

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍ക്കാര്‍ക്കെതിരേ ജിഷയുടെ പിതാവ് പാപ്പു രംഗത്ത്. ആ പ്രദേശത്ത് തന്നെയുള്ള ആള്‍ക്കാരല്ലാതെ പുറമെ നിന്നുളള ആളുകള്‍ എത്തി ജിഷയെ ഉപദ്രവിക്കാന്‍ സാധ്യതയില്ലെന്ന് പാപ്പു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ നൂറു ശതമാനം വിശ്വാസം അങ്ങനെ തന്നെയാണ്.
അയല്‍ക്കാര്‍ അറിയാതെ കൊലപാതകം നടക്കില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ വന്ന് ഇത്തരത്തില്‍ എന്റെ മോളെ കൊലപ്പെടുത്തുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. തനിക്ക് ഏക പ്രതീക്ഷ തന്റെ മകള്‍ മാത്രമായിരുന്നു. രണ്ടു മാസം കഴിയുമ്പോള്‍ ജോലി കിട്ടുമെന്ന് ജിഷ തന്നോട് പറഞ്ഞിരുന്നുവെന്നും പാപ്പു പറഞ്ഞു. പുതിയ അന്വേഷണസംഘത്തില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും പാപ്പു പറഞ്ഞു.
Next Story

RELATED STORIES

Share it