palakkad local

പ്രദേശവാസികള്‍ക്ക് ആശ്വാസ കേന്ദ്രമായി തരൂര്‍ ആയുര്‍വേദ ആശുപത്രി

തരൂര്‍: തരൂര്‍ ടി കെ ഉണ്ണാലച്ചന്‍ മെമ്മോറിയല്‍ ഗവ.ആയൂര്‍വേദ ആ ശുപത്രി മൂന്നുവര്‍ഷം കൊണ്ടുതന്നെ പ്രവര്‍ത്തന മികവിലെന്ന് നാട്ടുകാര്‍. ഡിസ്‌പെന്‍സറിയായി ആരംഭിച്ച ചികില്‍സാലയം മൂന്നുവര്‍ഷം മുമ്പാണ് ആശുപത്രിയായി ഉയര്‍ത്തിയത്.
കിടത്തി ചികില്‍സ തുടങ്ങിയതോടെ സമീപ പ്രദേശത്ത് നിന്നടക്കം ധാരാളം പേര്‍ ഇവിടെ എത്തുന്നുണ്ട്. ഒരു കെട്ടിടവും അതില്‍ സ്ത്രീ കള്‍ക്കും, പുരുഷന്മാര്‍ക്കുമായി 15 വീതം കട്ടിലുകളും മൂന്ന് ഡോക്ടര്‍മാരും അഞ്ച് നഴ്‌സുമാരും ഉള്‍പ്പെടെ 19 ജീവനക്കാരാണുള്ളത്. ഇരുപത് വര്‍ഷം മുമ്പ് തരൂര്‍ പബ്ലിക്ക് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി പി കേശവനും സഹപ്രവര്‍ത്തകരും മുന്‍കൈയെടുത്ത് നല്‍കിയ രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് ആശുപത്രിക്ക് കെട്ടിടം നിര്‍മിച്ചത്. സ്ഥലം സൗജന്യമായി സര്‍ക്കാറിന് നല്‍കുമ്പോള്‍ ആ ശുപത്രിക്ക് സ്ഥലമുടമായ ടി കെ ഉണ്ണാലച്ചന്റ പേര് നല്‍കണമെന്ന് മാത്രമായിരുന്നു വ്യവസ്ഥ.
അത് സര്‍ക്കാര്‍ പാലിക്കുകയും ചെയ്തു. വകുപ്പ് നല്‍കുന്ന മരുന്നിന് പുറമെ കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് എട്ടുലക്ഷം രൂപ മരുന്നിനായി ചെലവഴിച്ചു. ഈ വര്‍ഷം ഒമ്പതര ലക്ഷമാണ് നീക്കിവെച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് പി മനോജ് കുമാര്‍ അറിയിച്ചു. ആശുപത്രിയില്‍ തെറാപ്പിസ്റ്റ് തസ്തിക അത്യാവശ്യമാണെന്ന് രോഗികള്‍ പറയുന്നു. രണ്ട് തെറാപ്പിസ്റ്റ് തസ്തിക അനുവദിക്കണമെന്ന് പഞ്ചായത്തും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ബഡ്ജറ്റില്‍ ഒപി ബ്ലോക്ക് കെട്ടിടം നിര്‍മിക്കാന്‍ രണ്ടുകോടി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് പ്രതീക്ഷയേറുന്നു. പുതിയ ആശുപത്രിയായതുകൊണ്ട് പ്രവര്‍ത്തനത്തിന് ആവശ്യമായ പല സാമഗ്രികളും പഞ്ചായത്തും, ആശുപത്രികമ്മറ്റിയും ചേര്‍ന്ന് പലരില്‍ നിന്നും ലഭ്യമാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it