Flash News

പ്രഥമ സൗരദൗത്യത്തിന് നാസ

വാഷിങ്ടണ്‍: പര്യവേക്ഷണങ്ങളുടെ ഭാഗമായി നാളിതുവരെ നിരവധി ഗ്രഹങ്ങളിലേക്ക് മനുഷ്യന്‍ പേടകങ്ങള്‍ അയച്ചിട്ടുണ്ട്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു ചരിത്രദൗത്യത്തിന് പദ്ധതിയിട്ടിരിക്കുകയാണ് നാസ. സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യനിലേക്ക് പേടകത്തെ അയച്ചാണ് നാസ ചരിത്രത്തിലേക്കു നടന്നുകയറാനൊരുങ്ങുന്നത്. പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്നു നാമകരണം ചെയ്ത സൗരദൗത്യത്തിന് ജൂലൈ 31നു തുടക്കമാവും.
സൂര്യന്റെ പുറംപാളി ലക്ഷ്യമാക്കി നാസയുടെ പേടകവുമായി ജൂലൈ 31ന് റോക്കറ്റ് കുതിച്ചുയരും. പേടകത്തെ ബഹിരാകാശത്തേക്ക് എത്തിക്കുന്നത് ഡെല്‍റ്റ-4 എന്ന ശക്തിയേറിയ റോക്കറ്റിലാണ്. സൂര്യന്റെ പുറംപാളിയായ കൊറോണയെക്കുറിച്ച് പഠിക്കുകയാണ് നാസയുടെ ലക്ഷ്യം. നാസ ഇതുവരെ ഉപയോഗിച്ചവയേക്കാള്‍ ഏറ്റവും ശക്തമായ റോക്കറ്റ് ആയിരിക്കും ഡെല്‍റ്റ-4. പാര്‍ക്കര്‍ സോളാര്‍ പ്രോബിനെ സൂര്യന് 98 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കുക എന്നതാണ് ഡെ ല്‍റ്റ-4ന്റെ ലക്ഷ്യം. സൂര്യന് ഏറ്റവും അടുത്തെത്തുന്ന ആദ്യത്തെ മനുഷ്യനി ര്‍മിത വസ്തുവായിരിക്കും ഇത്.
ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്നായിരിക്കും പേടകം വിക്ഷേപിക്കുക. ഏഴുവര്‍ഷം കാലാവധിയാണ് ദൗത്യത്തിനുള്ളത്. സൂര്യന്റെ പുറംപാളിയെക്കുറിച്ച് പഠിക്കാനും കാലങ്ങളായി നക്ഷത്രങ്ങളുടെ ഭൗതികനിയമങ്ങളെക്കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ ഒരുപാട് സംശയങ്ങള്‍ക്ക് ഉത്തരം തേടാനും കൂടിയാണ് ദൗത്യം. കൂടാതെ, സൗരവാതങ്ങള്‍, അവ മറ്റു ഗ്രഹങ്ങളുടെ കാലാവസ്ഥയില്‍ ചെലുത്തുന്ന സ്വാധീനം തുടങ്ങിയവയെക്കുറിച്ചും വിവരം ലഭിക്കും. ഇതു ഭൂമിയിലെ കാലാവസ്ഥാനിര്‍ണയത്തിനെയും ഏറെ സഹായിച്ചേക്കും.
മാനവരാശി ദീര്‍ഘകാലമായി തേടിക്കൊണ്ടിരിക്കുന്ന പല അടിസ്ഥാന ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ കഴിയുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ഇത്രയും അടുത്തുള്ള ഭ്രമണപഥത്തി ല്‍ വച്ച് സൂര്യന്റെ അതിഭീമമായ താപത്തെ നേരിടാന്‍ കഴിയുന്ന താപപ്രതിരോധ കവചമാണ് ഇതില്‍ സ്ഥാപിക്കുക. അടുത്ത കുറച്ചു മാസങ്ങള്‍കൊണ്ട് ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി പേടകത്തെ വിക്ഷേപണത്തിനു സജ്ജമാക്കും. പാര്‍ക്കര്‍ പേടകത്തില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ഭാവിയില്‍ ബഹിരാകാശ സഞ്ചാരികള്‍, കൃത്രിമോപഗ്രഹങ്ങള്‍ എന്നിവയുടെ സുരക്ഷ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കും.
Next Story

RELATED STORIES

Share it