kasaragod local

പ്രഥമ പൂമാലികാ പുരസ്‌കാരം 28ന് ദാമോദര പണിക്കര്‍ക്ക് നല്‍കും



കാഞ്ഞങ്ങാട്: കെകെഎന്‍ കുറുപ്പ് നേതൃത്വം നല്‍കുന്ന മലബാര്‍ ഇന്‍സ്റ്റ്യുട്ട് ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് പൂരക്കളിക്ക് നല്‍കുന്ന പ്രഥമ പൂമാലിക പുരസ്‌കാരം 28ന് രാവിലെ പത്തിന് കാഞ്ഞങ്ങാട് മന്ന്യോട്ട് ദേവാലയം പാലാഴി ഓഡിറ്റോറിയത്തില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയില്‍ കേന്ദ്ര സര്‍വകശാല വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ മുഖ്യാതിഥിയായിരിക്കും. അനുമോദന സമര്‍പ്പണം പ്രഫ. മാലിനി കുറുപ്പ് നിര്‍വഹിക്കും. തുടര്‍ന്ന് കാസര്‍കോടിന്റെ സാംസ്‌കാരിക പൈതൃകം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പൂരക്കളിമറത്തുകളി രംഗത്തെ പ്രഗല്‍ഭരെ ആദരിക്കും. വൈകീട്ട് നടക്കുന്ന ചടങ്ങില്‍ സമാദരം പരിപാടിയുടെ ഭാഗമായി മാതോത്ത് മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് നിന്നും ഘോഷയാത്രയായി മന്ന്യോട്ട് കുഞ്ഞി വീട്ടില്‍ കണ്ണനെഴുച്ഛന്‍ നഗറിലേക്ക് ദാമോദരപണിക്കരെ ആനയിക്കും. ചടങ്ങില്‍ വെച്ച് ശിഷ്യന്മാര്‍ ദാമോദര പണികര്‍ക്ക് ഉപഹാരം സമര്‍പ്പിക്കും. വൈകീട്ട് അഞ്ചിന് മറത്തുകളിയും ഏഴിന് തിരുവാതിരയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ രാജന്‍ പെരിയ, വി ഗോപാലകൃഷ്ണ പണിക്കര്‍, ഡോ. എം പി നാരായണന്‍, കെ അംബുജാക്ഷന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it