palakkad local

പ്രഥമ കെപിസിസി സമ്മേളനത്തിന്റെ 96ാം വാര്‍ഷികാഘോഷം 23 മുതല്‍



പാലക്കാട്: ഒറ്റപ്പാലത്ത് 1921ല്‍ നടന്ന പ്രഥമ കെ പി സി സി സമ്മേളനത്തിന്റെ 96-ാം വാര്‍ഷികാഘോഷം ഏപ്രില്‍ 23 മുതല്‍ 26 വരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒറ്റപ്പാലത്ത് നടക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചരിത്ര ചിത്രപ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, ഫിലിം പ്രദര്‍ശനം, കലാ-സാംസ്‌കാരിക പരിപാടികള്‍ എന്നിവയും ഒരുക്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപോരാട്ടത്തില്‍ നിര്‍ണായ പങ്ക് വഹിച്ച കെ പി സി സി പ്രഥമ സമ്മേളനത്തിന്റെ വാര്‍ഷികാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 23 മുതല്‍ 25 വരെ ഒറ്റപ്പാലം മനിശേരി കെ എം ഓഡിറ്റോറിയത്തിലാണ് (പി ബാലന്‍ നഗര്‍) വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കുക. 26ന് വൈകീട്ട് നാലിന് ഒറ്റപ്പാലം ബസ് സ്റ്റാന്റ് പരിസരത്ത് സമാപന പൊതുസമ്മേളനം നടക്കും. 23ന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ അധ്യക്ഷനായിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 26ന് വൈകീട്ട് നാലിന് കെ കരുണാകരന്‍ നഗറില്‍ (ഒറ്റപ്പാലം ബസ് സ്റ്റാന്റ് മൈതാനം) നടക്കുന്ന സമാപന പൊതുസമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. എ ഐ സി സി സെക്രട്ടറി ദീപക് ബാബറിയ, മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ എം പി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍  സി ചന്ദ്രന്‍,  സത്യന്‍ പെരുമ്പറക്കോട്, ട്രഷറര്‍ കെ എസ് ബി എ തങ്ങള്‍, വി രാമചന്ദ്രന്‍, എ ബാലന്‍, എം ആര്‍ രാമദാസ്, കെ ഭവദാസ് എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it